15 December Sunday

സിപിഐ എം ഗൃഹസന്ദർശനത്തിന‌് ഇന്ന‌് തുടക്കം

വെബ് ഡെസ്‌ക്‌Updated: Monday Jul 22, 2019
കോഴിക്കോട‌്
കോഴിക്കോട്ട‌് ജനങ്ങളുമായുള്ള ബന്ധം കൂടുതൽ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി സിപിഐ എമ്മിന്റെ ഗൃഹസന്ദർശന പരിപാടിക്ക‌് തിങ്കളാഴ‌്ച ജില്ലയിൽ തുടക്കമാകും. ഒരാഴ‌്ചക്കകം ജില്ലയിലെ മുഴുവൻ വീടുകളും സന്ദർശിക്കുകയാണ‌് ലക്ഷ്യം.  കേന്ദ്രകമ്മിറ്റിയംഗം എളമരം കരീം, ജില്ലാ സെക്രട്ടറി പി മോഹനൻ  ഉൾപ്പെടെയുള്ള നേതാക്കളും  ജനപ്രതിനിധികളും ഉൾപ്പെടുന്ന സ‌്ക്വാഡുകളാണ‌്  ജനങ്ങളുമായി ആശയവിനിമയം നടത്തുക. 
ജില്ലയിലെ 3746 ബ്രാഞ്ചുകളിൽ 8839 സ‌്ക്വാഡ‌ുകർ ഗൃഹസന്ദർശനത്തിനായി രൂപീകരിച്ചിട്ടുണ്ട‌്.  സിപിഐ എം ജില്ലാ സെക്രട്ടറി പി മോഹനന്റെ നേതൃത്വത്തിലുള്ള സംഘം തിങ്കൾ, ചൊവ്വ ദിവസങ്ങളിലായി ടൗൺ ഏരിയാകമ്മിറ്റി പരിധിയിലെ വീടുകൾ  സന്ദർശിക്കും. 24 മുതൽ 27 വരെ കുന്നുമ്മൽ ഏരിയയിലും ഇതേ സംഘം ജനങ്ങളുമായി സംവദിക്കും. 
27 മുതൽ 29 വരെ മന്ത്രി ടി പി രാമകൃഷ‌്ണൻ പേരാമ്പ്ര ഏരിയയിലെ വീടുകളിലെത്തും.  എ പ്രദീപ‌്കുമാർ എംഎൽഎ തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ കോഴിക്കോട‌് നോർത്തിലും 25 മുതൽ 27 വരെ ടൗൺ ഏരിയയിലും ഗൃഹസന്ദർശനത്തിന‌് നേതൃത്വം നൽകും. 
ഡിവൈഎഫ‌്ഐ അഖിലേന്ത്യാ പ്രസിഡന്റ‌് പി എ മുഹമ്മദ‌് റിയാസ‌് തിങ്കളാഴ‌്ച മുതൽ 27വരെ  കോഴിക്കോട‌് ടൗൺ ഏരിയയിലും പി സതീദേവി തിങ്കളാഴ‌്ച മുതൽ 28വരെ ഒഞ്ചിയത്തും പര്യടനം നടത്തും.
ജില്ലാ സെക്രട്ടറിയറ്റംഗങ്ങൾ അതത‌് ഏരിയകളിൽ സ‌്ക്വാഡിറങ്ങും. പി വിശ്വൻ (കൊയിലാണ്ടി), സി ഭാസ‌്കരൻ (വടകര), കെ പി കുഞ്ഞമ്മദ‌്കുട്ടി (കുന്നുമ്മൽ), എം മെഹബൂബ‌് (ബാലുശേരി), ടി പി ദാസൻ (കോഴിക്കോട‌് ടൗൺ), വി പി കുഞ്ഞികൃഷ‌്ണൻ (നാദാപുരം), ജോർജ‌് എം തോമസ‌് (തിരുവമ്പാടി), കെ കുഞ്ഞമ്മദ‌് (പേരാമ്പ്ര) , മാമ്പറ്റ ശ്രീധരൻ (കക്കോടി) എന്നിങ്ങനെയാണ‌്  ചുമതല.  ഗൃഹസന്ദർശനം 29ന‌് സമാപിക്കും.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top