മുക്കം
സംസ്ഥാന സർക്കാരിനും മുഖ്യമന്ത്രിക്കുമെതിരെ യുഡിഎഫും ബിജെപിയും നടത്തുന്ന അപവാദ പ്രചാരണങ്ങൾക്കെതിരെ മലയോരത്തെ വിവിധ കേന്ദ്രങ്ങളിൽ സിഐടിയു നേതൃത്വത്തിൽ പ്രതിരോധ സംഗമം നടത്തി. മുക്കത്ത് നടന്ന കൂട്ടായ്മ പ്ലാന്റേഷൻ ലേബർ ഫെഡറഷൻ സംസ്ഥാന സെക്രട്ടറി ടി വിശ്വനാഥൻ ഉദ്ഘാടനംചെയ്തു. പി ടി ബാബു അധ്യക്ഷനായി. സിഐടിയു ഏരിയാ സെക്രട്ടറി ജോണി ഇടശ്ശേരി, ട്രഷറർ എം വി കൃഷ്ണൻകുട്ടി, സി എ പ്രദീപ് കുമാർ, മാന്ത്ര വിനോദ്, കെ ബാബു, എം സുഭാഷ് എന്നിവർ സംസാരിച്ചു.
സിഐടിയു കോടഞ്ചേരി പഞ്ചായത്ത് കോ ഓർഡിനേഷൻ കമ്മിറ്റി നേതൃത്വ ത്തിൽ പ്രകടനവും പ്രതിരോധ സംഗമവും നടത്തി. സിഐടിയു ഏരിയാ വൈസ് പ്രസിഡന്റ് ഷിജി ആന്റണി ഉദ്ഘാടനംചെയ്തു. ഏരിയാ കമ്മിറ്റി അംഗം കെ എം വിലാസിനി അധ്യക്ഷയായി. പഞ്ചായത്ത് കോ ഓർഡിനേഷൻ കമ്മിറ്റി കൺവീനർ എ എസ് രാജു, ജിതിൻ മൈക്കിൾ, ബിന്ദു ജോർജ്, ടി എസ് രജി, സി എസ് ശരത്ത്, പി ജനാർദനൻ, എ എം ഫൈസൽ എന്നിവർ സംസാരിച്ചു.
തിരുവമ്പാടി കോ ഓർഡിനേഷൻ കമ്മിറ്റി നേതൃത്വത്തിൽ നടന്ന പ്രതിരോധ കൂട്ടായ്മ ജില്ലാ കമ്മിറ്റി അംഗം സാബിറ ഉദ്ഘാടനംചെയ്തു. ഇ ജനാർദനൻ, പി ജെ ജനീഷ്, സാലിമോൻ, ബിനീഷ് സൈമൺ എന്നിവർ സംസാരിച്ചു. കോ ഓർഡിനേഷൻ കൺവീനർ കെ എസ് സുനിൽഖാൻ സ്വാഗതം പറഞ്ഞു.
താമരശേരി
സംസ്ഥാന സർക്കാരിനെ അട്ടിമറിക്കാനുളള ആർഎസ് എസ്–-കോൺഗ്രസ് ഗൂഢാലോചനക്കെതിരെ സിഐടിയു താമരശേരി ഏരിയയിൽ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. ഉദ്ഘാടകൻ, അധ്യക്ഷൻ ക്രമത്തിൽ: താമരശേരി–-ഏരിയാ സെക്രട്ടറി ടി സി വാസു, വി പി വേണുഗോപാൽ. കൊടുവളളി–-എൻ കെ സുരേഷ്, കെ ചന്ദ്രൻ. എളേറ്റിൽ–-വിജയകുമാർ, സുനിൽ കുമാർ, സ്വാഗതം–- എം എ മജീദ്. ഓമശേരി–-ഒ കെ സദാനന്ദൻ, ടി ടി മനോജ് കുമാർ, സ്വാഗതം–- എ കെ കരീം. ഉണ്ണികുളം–- ഷാജി കുന്നക്കൊടി, ഗ്രിഷാദ്, സ്വാഗതം–- ടി സി ഭാസ്കരൻ. കട്ടിപ്പാറ–-കെ കെ അപ്പുക്കുട്ടി, ടി എ അഷ്റഫ്, സ്വാഗതം–- ഐ പി സലാം.
ദേശാഭിമാനി വാർത്തകൾ ഇപ്പോള് വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..