05 August Thursday
ഇന്ധന വിലവർധന

ഉരുളാതെ ചക്രങ്ങൾ

സ്വന്തം ലേഖകൻUpdated: Tuesday Jun 22, 2021

ട്രേഡ് യൂണിയൻ സംഘടനകൾ സംയുക്തമായി അഹ്വാനം ചെയ്ത ചക്രസ്തംഭന സമരത്തെ തുടർന്ന്‌ കോഴിക്കോട്‌ നഗരത്തിൽ ഗതാഗതം നിലച്ചപ്പോൾ

കോഴിക്കോട്‌ 
ഗതാഗതം നിർത്തി നിരത്തുകൾ സ്‌തംഭിപ്പിച്ച്‌ ജനകീയ പ്രതിഷേധം. ഇന്ധനവില വർധിപ്പിക്കുന്ന കേന്ദ്രസർക്കാർ നയത്തിനെതിരെ  ട്രേഡ് യൂണിയൻ സംഘടനകൾ സംയുക്തമായി  അഹ്വാനം ചെയ്ത പതിനഞ്ച് മിനിറ്റ്  ചക്രസ്തംഭനം  ജില്ലയിൽ അഞ്ഞൂറിലധികം കേന്ദ്രങ്ങളിൽ നടന്നു. ബൈക്ക് ഉൾപ്പെടെ സ്വകാര്യ വാഹനങ്ങൾ ഓടിക്കുന്നവരും  പകൽ 11 ന്‌  നിർത്തിയിട്ട്‌ സമരത്തിൽ പങ്കാളികളായി. 
മുതലക്കുളത്ത്  സിഐടിയു സംസ്ഥാന ജനറൽ സെക്രട്ടറി എളമരം കരീം എംപി ഉദ്ഘാടനം ചെയ്തു. എംപിമാരായ എം കെ രാഘവൻ, എം വി ശ്രേയാംസ്‌ കുമാർ, സിപിഐ എം ജില്ലാ സെക്രട്ടറി പി മോഹനൻ,  തോട്ടത്തിൽ രവീന്ദ്രൻ എംഎൽഎ, എ പ്രദീപ്കുമാർ,  മാമ്പറ്റ ശ്രീധരൻ, വി പി കുഞ്ഞിക്കൃഷ്ണൻ, പി വി മാധവൻ,  അഡ്വ. എം പി  സൂര്യനാരായണൻ, ശ്രീകുമാർ, സി പി  സുബൈർ, ഒ കെ സത്യൻ, കെ കെ മമ്മു എന്നിവർ സംസാരിച്ചു. അഡ്വ. കെ രാജീവ് അധ്യക്ഷനായി.  സംയുക്ത ട്രേഡ് യൂണിയൻ  ജില്ലാ കൺവീനർ ടി ദാസൻ സ്വാഗതവും പി കെ  സന്തോഷ് നന്ദിയും പറഞ്ഞു. നഗരത്തിലെ വിവിധ കേന്ദ്രങ്ങളിൽ യു പോക്കർ, ടി സി സതീശൻ, കെ ഷാജി, മനയത്ത് ചന്ദ്രൻ, ബിജു ആന്റണി, ബഷീർ പാണ്ടികശാല എന്നിവർ ഉദ്ഘാടനം ചെയ്തു. 
ദേശാഭിമാനി ന്യൂസ്‌പേപർ എംപ്ലോയ്‌സ്‌ യൂണിയൻ (ഡിഎൻഇയു) കോഴിക്കോട് യൂണിറ്റ് കോൺവെന്റ് റോഡിൽ നടത്തിയ ചക്ര സ്തംഭന സമരം  സംസ്ഥാന സെക്രട്ടറി എം പ്രമോദ് കുമാർ ഉദ്‌ഘാടനം ചെയ്തു. കെഎൻഇഎഫ് ജില്ലാ സെക്രട്ടറി സി പി അനിൽകുമാർ, സിപിഐ എം ദേശാഭിമാനി ലോക്കൽ സെക്രട്ടറി ടി കെ  പ്രകാശൻ, എ  റിദീഷ് എന്നിവർ സംസാരിച്ചു.
ഖാദി ബോർഡ് എംപ്ലോയീസ് അസോസിയേഷൻ (സിഐടിയു) പ്രവർത്തകർ  ചക്രസ്തംഭന സമരത്തിൽ പങ്കെടുത്തു. ചെറൂട്ടി റോഡിലാണ്‌ സമരം സംഘടിപ്പിച്ചത്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top