04 August Wednesday

ഐക്യദാർഢ്യ പ്രകടനം 
നടത്തി

വെബ് ഡെസ്‌ക്‌Updated: Tuesday Jun 22, 2021
കോഴിക്കോട്‌
പെട്രോൾ–- ഡീസൽ വില  ദിനംപ്രതി കൂട്ടുന്ന കേന്ദ്ര സർക്കാർ നയത്തിനെതിരെ ട്രേഡ് യൂണിയൻ കോ- ഓർഡിനേഷൻ കമ്മിറ്റി നേതൃത്വത്തിൽ നടന്ന  ചക്രസ്തംഭന സമരത്തിന്  ഐക്യദാർഢ്യമർപ്പിച്ച് എൽഐസി എംപ്ലോയീസ് യൂണിയൻ പ്രവർത്തകർ  പ്രകടനംനടത്തി. 
 മാനാഞ്ചിറ എൽഐസി ഡിവിഷണൽ ഓഫീസിൽ നടന്ന പ്രകടനത്തിന് പി പി കൃഷ്ണൻ, എം ജെ ശ്രീരാം, എം  സുഗതൻ എന്നിവർ നേതൃത്വംനൽകി. എൽഐസി എംപ്ലോയീസ് യൂണിയൻ കോഴിക്കോട് ഡിവിഷൻ ജനറൽ സെക്രട്ടറി ഐ കെ ബിജു സംസാരിച്ചു.
എൽഐസിയുടെ വടകര, കൊയിലാണ്ടി, പേരാമ്പ്ര, താമരശേരി, രാമനാട്ടുകര, കോഴിക്കോട് ബ്രാഞ്ച് 1, കോഴിക്കോട് ബ്രാഞ്ച് 2 എന്നിവിടങ്ങളിലും ഐക്യദാർഢ്യ പ്രകടനം നടന്നു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top