30 July Friday

സമ്പാദ്യ പദ്ധതി തട്ടിപ്പ്: പ്രത്യേക 
അന്വേഷണസംഘം രൂപീകരിക്കണം

വെബ് ഡെസ്‌ക്‌Updated: Tuesday Jun 22, 2021
വടകര
മണിയൂരിൽ ദേശീയ സമ്പാദ്യ പദ്ധതി ഏജന്റ്‌ ലക്ഷക്കണക്കിന് രൂപ തട്ടിപ്പ് നടത്തിയ സംഭവത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് അന്വേഷിക്കണമെന്ന് സിപിഐ എം വടകര ഏരിയാ കമ്മിറ്റി ആവശ്യപ്പെട്ടു. ദേശീയ സമ്പാദ്യ പദ്ധതിയിൽ അംഗങ്ങളായവരിൽ നിന്ന്‌ ശേഖരിക്കുന്ന തുക പോസ്റ്റ് ഓഫീസുകളിൽ അടയ്‌ക്കാതെ പാവപ്പെട്ട ഗുണഭോക്താക്കളുടെ ലക്ഷക്കണക്കിന് രൂപ തട്ടിപ്പ് നടത്തിയെന്നാണ് പരാതി ഉയർന്നത്.
 പരാതികളുടെ അടിസ്ഥാനത്തിൽ തോടന്നൂർ ബ്ലോക്ക് പഞ്ചായത്ത് അധികൃതർ നടത്തിയ പരിശോധനയിൽ ഇക്കാര്യം സ്ഥിരീകരിക്കുകയും ചെയ്‌തു. 
എജന്റ്‌ സ്ഥാനത്തു നിന്ന്‌ തട്ടിപ്പുനടത്തിയ പുതുക്കോട്ട് ശാന്തയെ സസ്‌പെന്റ്‌ ചെയ്യുകയും ചെയ്തിരുന്നു. തട്ടിപ്പു സംബന്ധിച്ച് പയ്യോളി, വടകര പൊലീസ് സ്റ്റേഷനുകളിൽ നിരവധി കേസുകളുണ്ട്. 
തട്ടിപ്പിനു പിന്നിലെ എല്ലാ വസ്തുതകളും പുറത്തുകൊണ്ടുവരണമെന്നും നഷ്ടപ്പെട്ട നിക്ഷേപകർക്ക് പണം തിരിച്ചുകിട്ടാനാവശ്യമായ നടപടി സ്വീകരിക്കണമെന്നും സിപിഐ എം വടകര ഏരിയാ കമ്മിറ്റി പ്രസ്താവനയിൽ ആവശ്യപ്പെട്ടു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top