25 July Sunday
തുക വിതരണം വേഗത്തിലാക്കണം

മാനാഞ്ചിറ–-വെള്ളിമാടുകുന്ന്‌ റോഡിന്‌ പണം
അനുവദിച്ചതിൽ സർക്കാരിന്‌ അഭിനന്ദനം

വെബ് ഡെസ്‌ക്‌Updated: Tuesday Jun 22, 2021
കോഴിക്കോട്‌
   മാനാഞ്ചിറ–-വെള്ളിമാടുകുന്ന്‌ റോഡിന്‌ തുക അനുവദിച്ച സംസ്ഥാന സർക്കാരിനെ അഭിനന്ദിച്ച്‌ കൗൺസിൽ യോഗം. സർക്കാർ അനുവദിച്ച തുക വേഗത്തിൽ ലഭ്യമാക്കാനായി ജില്ലാ ഭരണ കേന്ദ്രം ഊർജിതമായി ഇടപെടണമെന്നും ഭേദഗതിയോടെ പാസാക്കിയ പ്രമേയത്തിൽ ആവശ്യപ്പെട്ടു. 
    ഫണ്ട് ഉടൻ ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് കെ മൊയ്തീൻകോയയാണ്‌ പ്രമേയം കൊണ്ടുവന്നത്‌. എന്നാൽ പണം അനുവദിച്ച സംസ്ഥാന സർക്കാരിനെ അഭിനന്ദിക്കുന്നതിനു പകരം  കുറ്റപ്പെടുത്തുന്ന രീതിയിലായിരുന്നു. തുടർന്ന്‌ ക്ഷേമകാര്യ സമിതി അധ്യക്ഷൻ പി ദിവാകരൻ സർക്കാരിനെ അഭിനന്ദിച്ച്‌  ഭേദഗതി അവതരിപ്പിച്ചു.  എന്നാൽ ഭേദഗതിയോടെ പ്രമേയം  ചർച്ച ചെയ്യുന്നത്‌ അംഗീകരിക്കാതെ യുഡിഎഫ് യോഗത്തിൽ നിന്ന് ഇറങ്ങിപ്പോയി.  
    മുട്ടിൽ മരംമുറിയുമായി ബന്ധപ്പെട്ട്‌ സമഗ്ര അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട്  കെ സി ശോഭിത നൽകിയ അടിയന്തര പ്രമേയം മേയർ തള്ളി. മരം മുറിയുടെ കഥകൾ ദിവസംതോറും മാധ്യമങ്ങളിൽ വന്നുകൊണ്ടിരിക്കുകയാണെന്നും അതു സംബന്ധിച്ച് സർക്കാർ അടിയന്തര നടപടികൾ സ്വീകരിക്കുന്നുണ്ടെന്നും മേയർ ഡോ. ബീന ഫിലിപ്പ് പറഞ്ഞു.
നടക്കാവിലെ ബസ് വെയിറ്റിങ് ഷെഡ് പൊളിച്ച സംഭവത്തിൽ കോർപറേഷനുമായുണ്ടാക്കിയ കരാർ പാലിക്കപ്പെട്ടില്ലെന്ന് എസ് കെ അബൂബക്കർ  ശ്രദ്ധക്ഷണിച്ചു.  ബസ് വെയിറ്റിങ് ഷെഡ് പുനർനിർമിക്കാൻ കഴിയില്ലെന്നും ഇക്കാര്യത്തിൽ മറ്റു പ്രശ്‌നങ്ങളില്ലെന്നും  വിവാദങ്ങൾ ആവശ്യമില്ലെന്നും മേയർ പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top