16 July Tuesday

മീൻപിടിത്തത്തിനിടെ കരയിലേക്ക് ഇടിച്ചുകയറി ബോട്ട് തകർന്നു

വെബ് ഡെസ്‌ക്‌Updated: Monday May 22, 2023

കരയിലേക്ക് കയറി മണലിൽ അകപ്പെട്ട ബോട്ട് പൂർണമായും തകർന്ന നിലയിൽ.

വടകര 
മീൻപിടിത്തത്തിനിടെ കരയിലേക്ക് ഇടിച്ചുകയറി ബോട്ട്‌ തകർന്നു. തൊഴിലാളികൾ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. തലശേരി തലായി പുന്നോൽ സ്വദേശി ശ്രീജിത്തിന്റ ബോട്ടാണ് തകർന്നത്.
വടകര കൊയിലാണ്ടിവളപ്പിൽ ഞായർ പുലർച്ചെയാണ് അപകടം. ആഴക്കടൽ മീൻപിടിത്തത്തിനിടെ ബോട്ടിന്റെ ഫാനിൽ വലയും കയറും കുടുങ്ങി നിയന്ത്രണംവിട്ട് കരയിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ബോട്ടിന്റെ അടിഭാഗം മണലിൽ പുതഞ്ഞ നിലയിലായിരുന്നു. അതിനാൽ മത്സ്യത്തൊഴിലാളികൾ ഏറെ ശ്രമിച്ചിട്ടും ബോട്ട് കടലിലേക്ക് നീക്കാനായില്ല. 
തുടർന്ന്‌, തിരമാലകൾ അടിച്ചുകയറി പൂർണമായും തകരുകയായിരുന്നു. ഒഡിഷ സ്വദേശികളായ അഞ്ചുപേർ അപകടസമയത്ത്‌ ബോട്ടിലുണ്ടായിരുന്നു. ഇവർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. 10 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top