കുന്നമംഗലം
സംസ്ഥാന സർക്കാരിന്റെ നൂറുദിന കർമപരിപാടിയിൽ ഉൾപ്പെടുത്തി കുന്നമംഗലത്ത് ആരംഭിച്ച റീജിയണൽ അനലിറ്റിക്കൽ ലബോറട്ടറി മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനംചെയ്തു. പി ടി എ റഹീം എംഎൽഎ അധ്യക്ഷനായി. സംസ്ഥാന ഭൂജലവകുപ്പ് ജലത്തിന്റെ ഗുണനിലവാരം പരിശോധിച്ച് ഉറപ്പുവരുത്താനാണ് കുന്നമംഗലം മിനി സിവിൽ സ്റ്റേഷനിൽ ലാബ് ആരംഭിച്ചത്. ഭൂരിപക്ഷംപേരും കുടിവെള്ളത്തിനായി ആശ്രയിക്കുന്ന കിണർജലം മലിനമാകുന്നതുമൂലമുള്ള ആരോഗ്യ പ്രശ്നങ്ങൾ തടയാനും പ്രതിരോധ നടപടി ഉറപ്പാക്കാനും ലാബ് സഹായകമാവും.
എഡിഎം സി മുഹമ്മദ് റഫീഖ്, കുന്നമംഗലം പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി അനിൽകുമാർ, ജില്ലാ പഞ്ചായത്ത് അംഗം എം ധനീഷ് ലാൽ, ബ്ലോക്ക് പഞ്ചായത്ത് അംഗം എ അലവി, ടി എം ജോസഫ്, എ ജി ഗോപകുമാർ, എം കെ മോഹൻദാസ്, ജനാർദനൻ കളരിക്കണ്ടി, എം പി കേളുക്കുട്ടി, ഖാലിദ് കിളിമുണ്ട, എ പി ഭക്തോത്തമൻ, അബ്ദുൽ ഖാദർ, കേളൻ നെല്ലിക്കോട്ട്, മെഹബൂബ് കുറ്റിക്കാട്ടൂർ എന്നിവർ സംസാരിച്ചു. ഭൂജല വകുപ്പ് ഡയറക്ടർ ജോൺ വി സാമുവൽ സ്വാഗതവും ഡോ. ഹേമ സി നായർ നന്ദിയും പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..