05 July Tuesday

ശാസ്ത്ര സാഹിത്യ പരിഷത്ത് ജില്ലാ സമ്മേളനം തുടങ്ങി

വെബ് ഡെസ്‌ക്‌Updated: Sunday May 22, 2022

കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ജില്ലാ സമ്മേളനം ഡോ. എസ് അഭിലാഷ് 
ഉദ്‌ഘാടനംചെയ്യുന്നു

കുന്നമംഗലം 

കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് കോഴിക്കോട് ജില്ലാ സമ്മേളനം  കുസാറ്റിലെ സെന്റർ ഫോർ അറ്റ്മാസ്ഫറിക് റഡാർ റിസർച്ച് ഡയറക്ടർ ഡോ. എസ് അഭിലാഷ്  ഉദ്‌ഘാടനം ചെയ്‌തു. വികസനത്തോടൊപ്പമോ അതിലധികമോ ആയി പരിഗണിക്കേണ്ട  വിഷയമാണ് ആവാസവ്യവസ്ഥയെന്ന്‌ അദ്ദഹം പറഞ്ഞു. എക്കോ സിസ്റ്റത്തിന്റെ വില കണക്കാക്കാൻ കഴിയില്ല. കരയിലെ ആവാസവ്യവസ്ഥയേക്കാൾ ബൃഹത്തായ പ്രശ്നങ്ങൾ കടൽ നേരിടുന്നുണ്ട്. ആഗോള താപനവും ആവാസവ്യവസ്ഥകളുടെ നിലനിൽപ്പും എന്ന വിഷയത്തിൽ  സംസാരിക്കുകയായിരുന്നു.  
ജില്ലാ പ്രസിഡന്റ്‌ പി എം ഗീത അധ്യക്ഷയായി. കേന്ദ്ര നിർവാഹക സമിതി അംഗം പി കെ ബാലകൃഷ്ണൻ ഉദ്ഘാടകനെ പരിചയപ്പെടുത്തി. മുഖ്യമന്ത്രിയുടെ വിദ്യാർഥി പുരസ്കാര ജേതാവും പരിഷത്ത് പ്രവർത്തകയുമായ ഐശ്വര്യ, ഷോർട്ട് ഫിലിം മത്സര വിജയി പ്രത്യുഷ് ചന്ദ്രൻ എന്നിവരെ പ്രൊഫ. കെ ശ്രീധരൻ, ഡോ. കെ പി അരവിന്ദൻ എന്നിവർ അനുമോദിച്ചു. സ്വാഗത സംഘം ചെയർമാൻ അഡ്വ. പി ടി എ റഹീം എംഎൽഎ സ്വാഗതവും കൺവീനർ എ പി പ്രേമാനന്ദൻ നന്ദിയും പറഞ്ഞു. 
പ്രതിനിധി സമ്മേളനത്തിൽ ജില്ലാ സെക്രട്ടറി എ ശശിധരൻ റിപ്പോർട്ടും ട്രഷറർ പി ബിജു  കണക്കും അവതരിപ്പിച്ചു.   വൈകിട്ട് ശാസ്ത്രജാഥയും പൊതുസമ്മേളനവും നടന്നു. പ്രൊഫ.  ടി പി കുഞ്ഞിക്കണ്ണൻ വിലക്കയറ്റവും ജനജീവിതവും എന്ന വിഷയത്തിൽ പ്രഭാഷണം നടത്തി. കുന്നമംഗലം പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ വി അനിൽകുമാർ അധ്യക്ഷനായി. സിന്ധു കുരുടത്ത് സ്വാഗതവും പി കെ രഘുനാഥ് നന്ദിയും പറഞ്ഞു. സമ്മേളനം  ഞായറാഴ്‌ച  വൈകിട്ട്‌  സമാപിക്കും. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top