27 June Thursday

ഹോട്ടലിൽനിന്ന‌് കേടായ ഭക്ഷണം പിടിച്ചെടുത്തു

വെബ് ഡെസ്‌ക്‌Updated: Wednesday May 22, 2019
കോഴിക്കോട‌്
കോർപറേഷൻ ആരോഗ്യവിഭാഗം നഗരത്തിലെ വിവിധ ഹോട്ടലുകളിൽ പരിശോധന നടത്തി കേടായ ഭക്ഷണം പിടിച്ചെടുത്തു. പുതിയറയിലെ ‘ദെ പുട്ട് "എന്ന സ്ഥാപനത്തിൽനിന്നും  വീണ്ടും ഉപയോഗിക്കാനായി സൂക്ഷിച്ച എണ്ണ, വൃത്തിഹീനമായതും പൂപ്പൽ പിടിച്ചതുമായ ഫ്രീസറിൽ സൂക്ഷിച്ച മാലിന്യങ്ങൾ കലർന്ന  ഐസ‌്ക്രീം, പഴകിയതും ഭക്ഷ്യയോഗ്യമല്ലാത്തതുമായ കോഴിമാംസം എന്നിവ പിടിച്ചെടുത്ത‌് നശിപ്പിച്ചു. ക്രമക്കേടുകൾ തിരുത്തണമെന്നാവശ്യപ്പെട്ട‌് സ്ഥാപനത്തിന‌് നോട്ടീസ‌് നൽകിയിട്ടുണ്ട‌്. 10,000 രൂപ പിഴയും ഈടാക്കും. കഴിഞ്ഞവർഷം നടത്തിയ പരിശോധനയിൽ മികച്ച നിലവാരം പുലർത്തിയിരുന്നതാണ‌് ഈ സ്ഥാപനം.  പൊതുജനാരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകുംവിധം പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്കെതിരെ  കർശന നടപടി  സ്വീകരിക്കുമെന്ന് ഹെൽത്ത് ഓഫീസർ ഡോ. ആർ എസ് ഗോപകുമാർ അറിയിച്ചു. പരിശോധനയിൽ ഹെൽത്ത് സൂപ്പർവൈസർ കെ ഗോപാലൻ, ഹെൽത്ത് ഇൻസ്പെക്ടർ കെ ദിലീപ് കുമാർ,  ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ കെ ഷമീർ എന്നിവർ പങ്കെടുത്തു.
പ്രധാന വാർത്തകൾ
 Top