30 November Monday

വിമാനത്താവളങ്ങളിൽ നിന്നുള്ളവര്‍ക്ക് ബസ്‌

വെബ് ഡെസ്‌ക്‌Updated: Sunday Mar 22, 2020
കോഴിക്കോട്
കോവിഡ് 19 പശ്ചാത്തലത്തിൽ വിമാനത്താവളങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് മാത്രമായി സ്‌പെഷ്യൽ ബസ്സുകൾ ഏർപ്പെടുത്തുമെന്ന്  മന്ത്രി എ കെ ശശീന്ദ്രൻ അറിയിച്ചു. ഇതിനായി കെഎസ്ആർടിസി സോണൽ മാനേജർക്ക് കത്ത് നൽകും. ഈ ബസ്സുകളിൽ മറ്റ് യാത്രക്കാരെ അനുവദിക്കില്ല. കലക്ടറേറ്റിൽ ചേർന്ന അവലോകന യോഗത്തിൽ മന്ത്രി ടി പി രാമകൃഷ്ണൻ അധ്യക്ഷനായി.
ആംബുലൻസ് സംവിധാനം കാര്യക്ഷമമാക്കാനായി പ്രത്യേക കൺട്രോൾ റൂം സജ്ജീകരിച്ചു. ഇതിനായി പ്രത്യേക ഫോൺ നമ്പറും ഏർപ്പെടുത്തിയിട്ടുണ്ട്. 108-ആംബുലൻസിന് പുറമെ ഏയ്ഞ്ചൽസ്  ആംബുലൻസ് സർവീസും പ്രവർത്തിക്കും. ഐഎംഎയുടെ നേതൃത്വത്തിലും ആവശ്യമായ സൗകര്യങ്ങൾ ഏർപ്പെടുത്തും. കൊറോണ സംശയിക്കുന്നവരെ ആശുപത്രി പരിശോധനകൾക്കുശേഷം വീട്ടിലേക്ക് തിരിച്ചയക്കാനായി പഞ്ചായത്തുകളുടെ ആംബുലൻസുകൾ ഉപേയാഗിക്കും. 
കൊറോണ പോസിറ്റീവ് കേസുകളുമായി ബന്ധപ്പെട്ട ജില്ലയിലെ പ്രാഥമിക കോൺടാക്ടുകളിൽ 90 ശതമാനം പേരെയും നിരീക്ഷണത്തിലാക്കി. 
നിലവിൽ കെറോണ ചികിൽസക്കായി പ്രവർത്തിക്കുന്ന ആശുപത്രികൾക്ക് പുറമെ സർക്കാർ തലത്തിലുള്ള ഇഎസ്ഐ, ഹോമിയോ, ആയുർവേദ ആശുപത്രികൾ എന്നിവയിലെ സൗകര്യങ്ങൾ ആവശ്യമെങ്കിൽ ഉപയോഗപ്പെടുത്തും. സ്വകാര്യ ആശുപത്രികളിലെ സൗകര്യങ്ങൾ, ലഭ്യമായ ഉപകരണങ്ങൾ എന്നിവയുടെ  ഡാറ്റാബെയ്‌സ് തയ്യാറാക്കും. പിപിഇ കിറ്റുകൾ, എൻ95 മാസ്‌കുകൾ എന്നിവ തദ്ദേശീയമായി നിർമിക്കാനുള്ള സാധ്യതകൾ പരിശോധിക്കും. ത്രീ ലെയർ മാസ്‌കുകളുടെയും സാനിറ്റൈസറുകളുടെയും നിർമാണം കുടുംബശ്രീ വഴി ഊർജിതമാക്കും.
കൊറോണ നീരിക്ഷണ സ്‌ക്വാഡുകളുടെ പ്രവർത്തനം കൂടുതൽ സുഗമമാക്കാനായി ഇ -പ്രോഗ്രസീവ് മൊബൈൽ അപ്ലിക്കേഷന് രൂപം നൽകിയിട്ടുണ്ട്. ആപ്പ് ഉടൻ പ്രവർത്തനം ആരംഭിക്കുമെന്ന് കലക്ടർ യോഗത്തിൽ അറിയിച്ചു. 

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top