30 November Monday

മത്സ്യലേലത്തിന് നിയന്ത്രണം

വെബ് ഡെസ്‌ക്‌Updated: Sunday Mar 22, 2020
കോഴിക്കോട്
കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കുന്നതിന്റെ ഭാഗമായി ജില്ലയിലെ ചോമ്പാൽ, കൊയിലാണ്ടി, പുതിയാപ്പ, വെള്ളയിൽ, ബേപ്പൂർ, ചാലിയം എന്നീ മത്സ്യലേല കേന്ദ്രങ്ങളിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതായി കലക്ടർ അറിയിച്ചു. വീടുകളിൽ നിരീക്ഷണത്തിലുള്ളവരുടെ കുടുംബാംഗങ്ങൾ ഹാർബറിൽ പ്രവേശിക്കരുത്. മാസ്‌കോ തൂവാലയോ ധരിക്കാതെ ആരെയും ഹാർബറിൽ പ്രവേശിപ്പിക്കില്ല. ചില്ലറ വിൽപ്പന പരസ്യ ലേലമായി നടത്തേണ്ടതാണ്. ഹാർബറിൽ മത്സ്യം വെട്ടി വൃത്തിയാക്കുന്നതും ചെവിയിൽ പറഞ്ഞു ഉറപ്പിക്കുന്ന രഹസ്യ ലേലവും നിരോധിച്ചു.  ഹാർബറുകളിലെ അതിഥി തൊഴിലാളികളുടെ വിവരം തൊഴിൽ വകുപ്പ് ഉദ്യോഗസ്ഥർ ശേഖരിക്കും. എല്ലാ മത്സ്യലേല കേന്ദ്രങ്ങളിലും പൊലീസ് നിരീക്ഷണം ശക്തമാക്കുകയും നിയമം ലംഘിക്കുന്നവർക്കെതിരെ  നടപടി സ്വീകരിക്കുമെന്നും ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ അറിയിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top