25 May Monday

കര്‍ശന നിയന്ത്രണം തുടരും: മന്ത്രിടി പി

വെബ് ഡെസ്‌ക്‌Updated: Sunday Mar 22, 2020

 കോഴിക്കോട്

കോവിഡ്- 19 പശ്ചാത്തലത്തിൽ ഏർപ്പെടുത്തിയ കർശന നിയന്ത്രണങ്ങൾ തുടരണമെന്ന് മന്ത്രി ടി പി രാമകൃഷ്ണൻ. ജില്ലയിലെ പ്രതിരോധ പ്രവർത്തനങ്ങൾ വിലയിരുത്തിയശേഷം നടത്തിയ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.അടിയന്തരഘട്ടം വന്നാൽ നേരിടാൻ നടപടികൾ പുരോഗമിക്കുന്നുണ്ട്. ആശുപത്രികളിൽ ആവശ്യത്തിന്‌ കിടക്കയും വെന്റിലേറ്റർ സൗകര്യവും ഒരുക്കും.
 സ്വകാര്യ ആശുപത്രികളെയും പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമാക്കും. 70 സ്വകാര്യ ആശുപത്രികളിൽ 5200 കിടക്കകൾ ഇതിനായി ഉറപ്പാക്കിയിട്ടുണ്ട്‌.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top