27 May Wednesday

മെഡിക്കൽ കോളേജിൽ നിയന്ത്രണം

വെബ് ഡെസ്‌ക്‌Updated: Sunday Mar 22, 2020
കോഴിക്കോട്
കോവിഡ് 19  പശ്‌ചാത്തലത്തിൽ മെഡിക്കൽ കോളേജ് ആശുപത്രിയിലെ  ഗേറ്റുകൾ തുറക്കുന്നതിൽ നിയന്ത്രണം ഏർപ്പെടുത്തി. പ്രധാന കവാടവും അത്യാഹിത വിഭാഗത്തിലെ കവാടവും  മാത്രമേ തുറന്ന് പ്രവർത്തിക്കുകയുള്ളൂ. ഒപി കവാടത്തിലൂടെ പകൽ മൂന്ന്  വരെ രോഗികൾക്കും മറ്റും പ്രവേശിക്കാം.  അഞ്ച്‌  മുതൽ ആറ്‌ വരെ ആശുപത്രിയിലെ ഓഫീസ് ജീവനക്കാർക്ക് പുറത്തുപോകാനായി തുറന്നുകൊടുക്കും. രോഗികൾക്ക് ഭക്ഷണം എത്തിക്കാൻ രാവിലെയും ഉച്ചക്കും നിശ്ചിതസമയത്ത്   പാസ് ഉപയോഗിച്ച് പ്രവേശിക്കാം. സന്ദർശകരെ  അനുവദിക്കില്ലെന്ന് ആശുപത്രി സൂപ്രണ്ട് ഡോ. കെ ജി സജീത്ത്കുമാർ പറഞ്ഞു. ഒപിയിലെത്തുന്ന രോഗികൾ  കുറഞ്ഞെങ്കിലും കിടപ്പുരോഗികളുടെ എണ്ണം  കുറഞ്ഞിട്ടില്ല.    
 ആശുപത്രി വാർഡുകളിൽ ഹെൽത്ത് സൂപ്പർവൈസർ, സർജന്റ് എന്നിവരുടെ നേതൃത്വത്തിലാണ് കോറോണ രോഗത്തെക്കുറിച്ചും  അശുപത്രിയിൽ വരുത്തിയ ക്രമീകരണങ്ങളെ സംബന്ധിച്ചും സന്ദർശകർ പാലിക്കേണ്ട നിയമങ്ങളെ സംബന്ധിച്ചും   മെഗോ ഫോൺ ഉപയോഗിച്ച്   ബോധവൽക്കരണം നടത്തിയത്‌.  എൻജിഒ യൂണിയൻ, കെജിഎൻഎ, സന്നദ്ധ സംഘടനകളും   ആശുപത്രിയിലെ വിവിധ സ്ഥലങ്ങളിൽ സോപ്പും സാനിറ്റൈസറുമുള്ള കൈകഴുകൽ കേന്ദ്രങ്ങൾ സ്ഥാപിച്ചിട്ടുണ്ട്‌.
പ്രധാന വാർത്തകൾ
 Top