27 May Wednesday

പുതുതായി 1851 പേര്‍ നിരീക്ഷണത്തില്‍

വെബ് ഡെസ്‌ക്‌Updated: Sunday Mar 22, 2020
കോഴിക്കോട്
കോവിഡ് 19 പശ്ചാത്തലത്തിൽ ജില്ലയിലാകെ 7649 പേർ നിരീക്ഷണത്തിൽ. ഇതിൽ 1851 പേർ പുതുതായി നിരീക്ഷണത്തിൽ വന്നവരാണ്. മെഡിക്കൽ കോളേജിൽ എട്ട് പേരും ബീച്ച് ആശുപത്രിയിൽ 15 പേരും ഉൾപ്പെടെ ആകെ 23 പേർ ഐസൊലേഷൻ വാർഡിൽ നിരീക്ഷണത്തിലാണ്.
മെഡിക്കൽ കോളേജിൽനിന്ന് നാലുപേരെയും ബീച്ച് ആശുപത്രിയിൽനിന്ന് അഞ്ച് പേരെയും ഡിസ്ചാർജ്‌ ചെയ്തു. ശനിയാഴ്ച 19 സാമ്പിൾ പരിശോധനക്ക്‌  അയച്ചു. ആകെ 156 സാമ്പിളുകൾ പരിശോധനക്ക്‌ അയച്ചതിൽ 137 എണ്ണത്തിന്റെ പരിശോധനാഫലം  ലഭിച്ചു. എല്ലാം നെഗറ്റീവ് ആണ്.  
ജില്ലാ മെഡിക്കൽ ഓഫീസറുടെ അധ്യക്ഷതയിൽ പ്രോഗ്രാം ഓഫീസർമാരുടെ യോഗംചേർന്ന്‌ ഫീൽഡ്‌ തല പ്രവർത്തനങ്ങൾ വിലയിരുത്തി. കോവിഡ്-19 ജാഗ്രത വെബ്പോർട്ടൽ ആരംഭിച്ചു. പ്രോഗ്രാം ഓഫീസർമാർക്കും ആശുപത്രി സൂപ്രണ്ടുമാർക്കും ജില്ലാ മെഡിക്കൽ ഓഫീസറുടെ ചേമ്പറിൽ ഇതുമായി ബന്ധപ്പെട്ട്‌ പരിശീലനംനൽകി. മറ്റ് മെഡിക്കൽ ഓഫീസർമാർക്ക് വീഡിയോ കോൺഫറൻസിലൂടെ പരിശീലനംനൽകി.
ആകാശവാണിയിലൂടെ ഫോൺ ഇൻ പരിപാടി സംഘടിപ്പിച്ച്‌ ജനങ്ങളുടെ സംശയങ്ങൾക്ക് അഡീഷണൽ ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. രാജേന്ദ്രൻ മറുപടി നൽകി. മാനസിക സംഘർഷം കുറക്കുന്നതിനായി മെന്റൽ ഹെൽത്ത് ഹെൽപ്പ് ലൈനിലൂടെ 31 പേർക്ക് കൗൺസലിങ്‌നൽകി.
പ്രധാന വാർത്തകൾ
 Top