05 April Sunday

‘സമര യൗവനം’ നാളെ

സ്വന്തം ലേഖികUpdated: Saturday Feb 22, 2020
കോഴിക്കോട്‌
രാജ്യത്തെ മതാടിസ്ഥാനത്തിൽ വിഭജിക്കാനുള്ള മോഡി സർക്കാരിന്റെ നീക്കത്തിനെതിരെ ഡിവൈഎഫ്‌ഐ–-എസ്എഫ്‌ഐ ജില്ലാ കമ്മിറ്റികൾ സമര യൗവനം  പ്രതിഷേധ കൂട്ടായ്‌മ  സംഘടിപ്പിക്കുന്നു.  
ഞായറാഴ്‌ച  വൈകിട്ട്‌ നാലിന്‌  മുതലക്കുളം മൈതാനിയിലാണ്‌ പരിപാടി. എളമരം കരീം എംപി, ഡിവൈഎഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റ്‌ പി എ മുഹമ്മദ്‌ റിയാസ്‌, ജെഎൻയു വിദ്യാർഥി യൂണിയൻ പ്രസിഡന്റ്‌ ഐഷി ഘോഷ്‌, ഹൈദരാബാദ്‌ സർവകലാശാല വിദ്യാർഥി യൂണിയൻ പ്രസിഡന്റ്‌ അഭിഷേക്‌ നന്ദൻ, പോണ്ടിച്ചേരി സർവകലാശാല  വിദ്യാർഥി യൂണിയൻ പ്രസിഡന്റ്‌ പരിചയ്‌ യാദവ്‌, ജാമിയ മിലിയ സർവകലാശാല സമരസമിതി സംഘാടകരിലൊരാളായ മെഹഫൂസ്‌ ആലം, ഗുജറാത്ത്‌ കേന്ദ്ര സർവകലാശാല വിദ്യാർഥി നേതാവ്‌ പവൻകുമാർ,  എസ്‌വൈഎസ്‌ സംസ്ഥാന എക്സി. അംഗം അബ്ദുൾ മജീദ്‌ അരിയല്ലൂർ  തുടങ്ങിയവർ പങ്കെടുക്കും.
 കേരള ശാസ്‌ത്ര സാഹിത്യ പരിഷത്ത്‌ അവതരിപ്പിക്കുന്ന ‘ആരാണ്‌ ഇന്ത്യക്കാർ’ നാടകവും മലബാർ ക്രിസ്‌ത്യൻ കോളേജ്‌ വിദ്യാർഥികളുടെ പട്ടം ബാൻഡ്‌ ഷോയും അരങ്ങേറും. 
വാർത്താസമ്മേളനത്തിൽ ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറി വി വസീഫ്‌, പ്രസിഡന്റ്‌ എൽ ജി ലിജീഷ്‌,  പി സി ഷൈജു, ടി അതുൽ, ആർ സിദ്ധാർഥ്‌ എന്നിവർ പങ്കെടുത്തു.
പ്രധാന വാർത്തകൾ
 Top