30 November Monday

കൊയ്‌ത്തുത്സവം

വെബ് ഡെസ്‌ക്‌Updated: Wednesday Oct 21, 2020
തിരുവള്ളൂർ
മണ്ണായം കർഷക സ്വയംസഹായ സംഘം പൂക്കോട്ട് കൊയ്‌ത്തുത്സവത്തിന്റെ ഭാഗമായി കരനെൽ കൃഷിയുടെ കൊയ്‌ത്ത്‌ പഞ്ചായത്ത് പ്രസിഡന്റ്‌ എ മോഹനൻ ഉദ്ഘാടനംചെയ്‌തു. വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന 14 അംഗങ്ങളാണ് സംഘത്തിലുള്ളത്. സുഭിക്ഷ കേരളം പദ്ധതിയിൽ ഉൾപ്പെടുത്തി നാലേക്കർ സ്ഥലത്ത് കരനെൽ, ചേമ്പ്, ചേന, ഇഞ്ചി, മഞ്ഞൾ എന്നീ കൃഷികളാണ് സംഘം ചെയ്യുന്നത്.  നാലര ഏക്കർ സ്ഥലത്ത് മകരം നെല്ല് കൃഷിയും തുടങ്ങി. പഞ്ചായത്തംഗം ഷൈമ പനിച്ചിക്കണ്ടി അധ്യക്ഷയായി. വി കെ  വിജിത്ത്, കൃഷി അസി. ഡയറക്ടർ പി രേണു, കൃഷി ഓഫീസർ നിത്യ, കേരള ബാങ്ക് തിരുവള്ളൂർ മാനേജർ പ്രമോദ്, ഇ കൃഷ്ണൻ, എം പി എം ബാലൻ,  സുമയ്യ എലിപ്പറമ്പത്ത് എന്നിവർ സംസാരിച്ചു.
സുഭിക്ഷകേരളം പദ്ധതിയിൽ പൈങ്ങോട്ടായി കോട്ടപ്പാറ മലയിലും കരനെല്ലിൽ നൂറുമേനി. പ്രദേശത്തുള്ളവർ കർഷക സ്വയംസഹായ സംഘങ്ങൾ രൂപീകരിച്ച് വിവിധ ഗ്രൂപ്പുകളായാണ് കൃഷിചെയ്‌തത്‌.  
വാഴ, മഞ്ഞൾ, മരച്ചീനി  ഉൾപ്പെടെ വിവിധ കൃഷികളും സംഘങ്ങൾ ചെയ്തു വരുന്നുണ്ട്. ഹരിത കർഷക സ്വയംസഹായ സംഘത്തിന്റെ കീഴിൽ നടന്ന   വിളവെടുപ്പ് തിരുവള്ളൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌  ടി വി സഫീറ ഉദ്ഘാടനംചെയ്തു. പി എം ബാലൻ, ഷനില, കെ കെ രാജൻ, വി പി ശശി, കെ എം പ്രജിത എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top