30 November Monday

പച്ചത്തുരുത്ത്: ആയഞ്ചേരിക്കും പുറമേരിക്കും അംഗീകാരം

വെബ് ഡെസ്‌ക്‌Updated: Wednesday Oct 21, 2020
ആയഞ്ചേരി
ഹരിതകേരള മിഷന്റെ ആയിരം പച്ചത്തുരുത്തുകൾ പൂർത്തീകരണ പ്രഖ്യാപനത്തിൽ ആയഞ്ചേരി പഞ്ചായത്തിനും അംഗീകാരം. ആയഞ്ചേരിയിൽ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി പത്താം വാർഡിലെ പുത്തലത്ത് താഴ, ഏഴാം വാർഡിലെ വളപ്പിൽ, അഞ്ചാം വാർഡിലെ മല്ലച്ചേരി എന്നിവിടങ്ങളിൽ 3 പച്ചത്തുരുത്തുകളാണ് നിർമിച്ചത്. പഞ്ചായത്ത് ഓഫീസിൽ നടന്ന ചടങ്ങിൽ ഹരിത കേരള മിഷൻ ജില്ലാ കോ–-ഓർഡിനേറ്റർ പ്രകാശിൽനിന്ന് പ്രസിഡന്റ്‌ സൗമ്യ വലിയവീട്ടിൽ അനുമോദന പത്രം ഏറ്റുവാങ്ങി. വൈസ് പ്രസിഡന്റ്‌ നൊച്ചാട്ട് കുഞ്ഞബ്ദുള്ള അധ്യക്ഷനായി. പഞ്ചായത്ത് അംഗങ്ങളായ ടി വി കുഞ്ഞിരാമൻ, എൻ കെ ചന്ദ്രൻ, പഞ്ചായത്ത് സെക്രട്ടറി എം എം വാസു, അസി. സെക്രട്ടറി അനീഷ്, ഹെഡ് ക്ലർക്ക് അനീഷ് കുമാർ, ഹെൽത്ത് ഇൻസ്പെക്ടർ ശിവദാസ്, ആയിഷ സന, ഹരിതകേരള മിഷൻ കോ–-ഓർഡിനേറ്റർ നന്ദ,  ശെൽവകുമാർ, സന്ദീപ്, ഷാജി എന്നിവർ സംസാരിച്ചു.
നാദാപുരം
പുറമേരി പഞ്ചായത്ത്‌ മലയാട പൊയിലിൽ  ഒരുക്കിയ പച്ചത്തുരുത്തിന്‌ സംസ്ഥാന ഹരിത കേരളം മിഷന്റെ അംഗീകാരം. പഞ്ചായത്തിനുള്ള അനുമോദന പത്രം ഹരിത കേരളം മിഷൻ ജില്ലാ കോർഡിനേറ്റർ പി പ്രകാശ്  പ്രസിഡന്റ്‌ കെ അച്യുതന് കൈമാറി.  വൈസ് പ്രസിഡന്റ്‌ പ്രസീത കല്ലുള്ളതിൽ അധ്യക്ഷയായി.  ബിന്ദു,  സുധീഷ്, ഷംസു മഠത്തിൽ, ബീന ദാസപുരം, ഗീത,  എച്ച് നിഹാര എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top