20 November Wednesday

കാമ്പുറം കോനാട് ബീച്ച് ശുചീകരണം തുടങ്ങി 215 ചാക്ക് അജൈവ മാലിന്യം നീക്കി

വെബ് ഡെസ്‌ക്‌Updated: Monday Oct 21, 2019
കോഴിക്കോട്‌ 
ക്ലീൻ ബീച്ച് മിഷന്റെ ഭാഗമായി വെള്ളയിൽ കാമ്പുറം കോനാട്  ബീച്ച് പരിസരത്ത്‌ ശുചീകരണം ആരംഭിച്ചു. കോനാട്‌ ബീച്ചിലെയും റോഡരികിലെയും  പുല്ലും കുറ്റിക്കാടും വെട്ടി മാറ്റി. 215 ചാക്ക് അജൈവ മാലിന്യം നീക്കി. കാപ്പാട് ബീച്ചിൽ നിന്ന് കൊണ്ടുവന്ന പ്രത്യേക യന്ത്രത്തിന്റെ സഹായത്തോടെ മണൽത്തീരം വൃത്തിയാക്കി. ജില്ലാ ഭരണനേതൃത്വത്തിന്റെയും കോർപറേഷന്റെയും നേതൃത്വത്തിലാണ്‌  ശുചീകരണം നടന്നത്‌.  
എൻഎസ്എസ് വളന്റിയർമാർ, ഭാരത് എഡ്യുക്കേഷൻ ഫൗണ്ടേഷൻ, കലിക്കറ്റ് വളന്റിയർ കൂട്ടായ്മ, കോസ്റ്റൽ എക്സ്സർവീസ് മെൻ സൊസൈറ്റി, വിഷൻ കോഴിക്കോട് ടീം, കോർപറേഷൻ ശുചീകരണ തൊഴിലാളികൾ, റസിഡന്റ്സ് അസോസിയേഷൻ അംഗങ്ങൾ എന്നിവരടക്കം മുന്നൂറ്റമ്പതോളം പേർ പങ്കാളികളായി. 
 കലക്ടർ സാംബശിവറാവു,  കൗൺസിലർ അയിഷാബി, ഹരിത കേരളം മിഷൻ കോർഡിനേറ്റർ പി പ്രകാശ്, എനർജി മാനേജ്മെന്റ്‌ സെന്റർ ജില്ലാ കോഡിനേറ്റർ ഡോ. എൻ സിജേഷ്, കോർപറേഷൻ ഹെൽത്ത്‌ ഇൻസ്‌പെക്ടർ വത്സൻ, ജെഎച്ച്ഐ സുനിൽ, ഡോ. മുഹമ്മദ് ഷെഫീർ,  അരുൺ ദാസ്, മുഹമ്മദ് സാലി, പി മർഷാദ്, സൈഫുദ്ദീൻ, ശ്രീകാന്ത്,  ഉണ്ണിമായ, ഉജിഷ, ആരതി, അമൃത എന്നിവർ നേതൃത്വം നൽകി. 

 

പ്രധാന വാർത്തകൾ
 Top