20 November Wednesday

മണപ്പുറം ഫിനാൻസ് ജീവനക്കാരുടെ സ്‌പെഷ്യൽ കൺവൻഷൻ

വെബ് ഡെസ്‌ക്‌Updated: Monday Oct 21, 2019
കോഴിക്കോട്
നോൺ ബാങ്കിങ്‌ ആൻഡ്‌ പ്രൈവറ്റ് ഫിനാൻസ് എംപ്ലോയിസ് അസോസിയേഷൻ (സിഐടിയു) മണപ്പുറം ഫിനാൻസ് ജീവനക്കാരുടെ മലബാർ മേഖലാ സ്‌പെഷ്യൽ കൺവൻഷൻ സിഐടിയു സംസ്ഥാന ജനറൽ സെക്രട്ടറി എളമരം കരീം എംപി ഉദ്ഘാടനംചെയ്തു. 
മണപ്പുറം ഫിനാൻസ് യൂണിറ്റ് സംസ്ഥാന പ്രസിഡന്റ്‌ ടി കെ വിനീഷ് അധ്യക്ഷനായി. സിഐടിയു ജില്ലാ സെക്രട്ടറി പി കെ സന്തോഷ്, മുത്തൂറ്റ് ഫിനാൻസ് യൂണിറ്റ് സംസ്ഥാന കമ്മിറ്റിയംഗങ്ങളായ പി പ്രമോദ്, പി പ്രേംജിത്ത്, രാഹുൽ എസ് ഗുപ്ത, അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ്‌ എം കുഞ്ഞികൃഷ്ണൻ എന്നിവർ സംസാരിച്ചു. 
അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി സി സി രതീഷ് റിപ്പോർട്ട് അവതരിപ്പിച്ചു. മണപ്പുറം യൂണിറ്റ് സംസ്ഥാന വൈസ് പ്രസിഡന്റ്‌ എം കെ സനൂപ് സ്വാഗതവും സംസ്ഥാന കമ്മിറ്റിയംഗം മഞ്ജുഷ നന്ദിയും പറഞ്ഞു.
മണപ്പുറം ഫിനാൻസ് മാനേജ്മെന്റിന്റെ തൊഴിലാളിദ്രോഹ നടപടികൾക്കും തൊഴിൽ നിയമലംഘനങ്ങൾക്കും എതിരെ അസോസിയേഷൻ നേതൃത്വത്തിൽ കമ്പനിയുടെ തൃശൂർ വലപ്പാടിലെ ഹെഡ് ഓഫീസിന്‌ മുന്നിൽ നവംബർ 20,21,22 തീയതികളിൽ സത്യഗ്രഹ സമരം നടത്തും.  
പ്രധാന വാർത്തകൾ
 Top