16 October Saturday

താലൂക്ക് ആശുപത്രി വികസനത്തിന് ജനകീയ കൂട്ടായ്മ

വെബ് ഡെസ്‌ക്‌Updated: Tuesday Sep 21, 2021

നാദാപുരം താലൂക്ക് ആശുപത്രിയിൽ ചേർന്ന യോഗം ഇ കെ വിജയൻ 
എംഎൽഎ ഉദ്ഘാടനംചെയ്യുന്നു

നാദാപുരം
നാദാപുരം ഗവ. താലൂക്ക് ആശുപത്രി വികസന പദ്ധതികൾ ചർച്ചചെയ്യുന്നതിനായിജനകീയ കൂട്ടായ്മ സംഘടിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് നേതൃത്വത്തിൽ സംഘടിപ്പിച്ച പരിപാടിയിൽ ജനപ്രതിനിധികൾ, രാഷ്ട്രീയ നേതാക്കൾ, പൗരപ്രമുഖർ, സന്നദ്ധ സംഘടനാ പ്രതിനിധികൾ, വ്യാപാരി പ്രതിനിധികൾ എന്നിവർ പങ്കെടുത്തു. ആശുപത്രി കോൺഫറൻസ് ഹാളിൽ ചേർന്ന യോഗം ഇ കെ വിജയൻ എംഎൽഎ ഉദ്ഘാടനംചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്‌ കെ പി വനജ അധ്യക്ഷയായി. 
വി വി മുഹമ്മദലി, ബിന്ദു പുതിയോട്ടിൽ, രജീന്ദ്രൻ കപ്പള്ളി, കെ കെ ഇന്ദിര, പി പി ചാത്തു, സൂപ്പി നരിക്കാട്ടേരി, സി എച്ച് മോഹനൻ, അഡ്വ. കെ എം രഘുനാഥ്, സി കെ ബാലൻ, കരിമ്പിൽ ദിവാകരൻ, ഏരത്ത് ഇഖ്ബാൽ, വി കെ സലീം എന്നിവർ സംസാരിച്ചു. ഡോ. എം ജമീല സ്വാഗതം പറഞ്ഞു. വി വി മുഹമ്മദലി ചെയർമാനും സി എച്ച് മോഹനൻ കൺവീനറും ഏരത്ത് ഇഖ്ബാൽ കൺവീനറുമായി കമ്മിറ്റി രൂപീകരിച്ചു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top