14 October Monday

ആവേശമായി ‘റസ് വിക്ടോറിയ'

വെബ് ഡെസ്‌ക്‌Updated: Wednesday Aug 21, 2024

റസ് വിക്ടോറിയ എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റ് കെ അനുശ്രീ ഉദ്ഘാടനം ചെയ്യുന്നു

വടകര
സ്‌കൂൾ പാർലമെന്റ്‌ തെരഞ്ഞെടുപ്പിൽ വിജയിച്ച ഭാരവാഹികൾക്ക് എസ്എഫ്ഐ ജില്ലാ കമ്മിറ്റി റസ് വിക്ടോറിയ എന്ന പേരിൽ സ്വീകരണ പരിപാടി സംഘടിപ്പിച്ചു. വടകര നഗരസഭ സാംസ്‌കാരിക നിലയത്തിൽ നടന്ന പരിപാടി  സംസ്ഥാന പ്രസിഡന്റ് കെ അനുശ്രീ ഉദ്‌ഘാടനംചെയ്തു. 
ജില്ലാ പ്രസിഡന്റ് ടി പി അമൽ രാജ് അധ്യക്ഷനായി. സംഘടനാടിസ്ഥാനത്തിൽ തെരഞ്ഞെടുപ്പ് നടന്ന 59 സ്‌കൂളുകളിൽ 38ലും എസ്എഫ്ഐയാണ് വിജയിച്ചത്. കെഎസ്‌യു–--എംഎസ്എഫ് മുന്നണികളുടെ പക്കലുണ്ടായിരുന്ന നാല്‌ സ്‌കൂളുകളിലും എസ്എഫ്ഐ വിജയിച്ചു.
ജില്ലാ സെക്രട്ടറി പി താജുദ്ധീൻ, സരോദ് ചങ്ങാടത്ത്, ഫർഹാൻ, സ്വരാഗ്, എസ് നന്ദന, അശ്വന്ത് ചന്ദ്ര, എൻ ടി നിഹാൽ, രോഹിത് എന്നിവർ സംസാരിച്ചു. പാർലമെന്റ് ഭാരവാഹികൾക്ക് ജില്ലാ കമ്മിറ്റിയുടെ സ്നേഹോപഹാരം വിതരണംചെയ്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top