20 September Monday

പെരുന്നാൾ ഇന്ന്‌, ഒരുങ്ങി വിശ്വാസികൾ

വെബ് ഡെസ്‌ക്‌Updated: Wednesday Jul 21, 2021

ആ​ത്മ​സ​മ​ര്‍പ്പ​ണ​ത്തിന്റേയും സ​ഹ​നത്തിന്റേയും ഓർമകളുണർത്തി ഒരു ബലിപെരുന്നാൾകൂടി. 
 നടുവണ്ണൂരിലെ ഖദീജാസ് വീട്ടിൽ നിന്നുളള പെരുന്നാൾ ആഘോഷകാഴ്ച്ച ഫോട്ടോ ബിനുരാജ്

കോഴിക്കോട്‌
ത്യാഗസ്‌മരണകളുമായി വിശ്വാസികൾക്ക്‌ ബുധനാഴ്‌ച ബലി പെരുന്നാൾ. മഹാമാരി കാലത്തെ ആശങ്കകൾക്കും വേദനകൾക്കുമിടയിലൊരു ആഘോഷ ദിനം. പുതുവസ്‌ത്രവും മൈലാഞ്ചിയുമായി വിശേഷദിനത്തെ കൊണ്ടാടാനുള്ള ഒരുക്കങ്ങളുടെ തിരക്കിലായിരുന്നു നാടും നഗരവും.
  തലേ ദിവസമായ ചൊവ്വാഴ്‌ച നഗരത്തിലും ഉൾപ്രദേശങ്ങളിലും സാധനങ്ങളെടുക്കാൻ നിരവധി പേരെത്തി. അതേസമയം  ക്രമാതീതമായ തിരക്ക്‌ ഉണ്ടായില്ല. 
കോവിഡ്‌ വ്യാപന ഭീതിയുള്ളതിനൊപ്പം പൊലീസ്‌ നടപടി കർശനമാക്കിയതിനാലും വലിയ രൂപത്തിലുള്ള ആളൊഴുക്ക്‌ എവിടെയുമുണ്ടായില്ല. 
മിഠായിത്തെരുവിൽ ഓരോ കേന്ദ്രങ്ങളിലായി പൊലീസ്‌ നിരീക്ഷണം ഏർപ്പെടുത്തിയിരുന്നു. കോവിഡ്‌ മാനദണ്ഡം പാലിച്ചായിരുന്നു ഇവിടെ ആളുകളെ പ്രവേശിപ്പിച്ചത്‌. 
  ഡി വിഭാഗത്തിലുള്ള മേഖലകളൊഴികെയുള്ള സ്ഥലങ്ങളിൽ ചൊവ്വാഴ്‌ച എല്ലാ കടകളും തുറന്നിരുന്നു. മൂന്ന്‌ ദിവസത്തെ ഇളവും  തിരക്ക്‌ പാതിയോളം കുറച്ചു. 
രാവിലെ മുതൽ മാളുകളിലും മറ്റു സ്ഥാപനങ്ങളിലും സാധനങ്ങളെടുക്കാൻ ആളുകളെത്തി. സാമൂഹിക അകലം പാലിച്ചായിരുന്നു കടകൾക്കുള്ളിലേക്ക്‌ പ്രവേശിപ്പിച്ചത്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top