16 November Saturday

പഞ്ചായത്തിനെ മാലിന്യമുക്തമാക്കാൻ ‘ക്ലീൻ ആയഞ്ചേരി’ പദ്ധതിക്ക‌് തുടക്കം

വെബ് ഡെസ്‌ക്‌Updated: Sunday Jul 21, 2019
വടകര
ആയഞ്ചേരി  പഞ്ചായത്തിനെ മാലിന്യമുക്തമാക്കുന്നതിന‌് ‘ക്ലീൻ ആയഞ്ചേരി’ പദ്ധതിക്ക‌് തുടക്കമായി. ഹരിതസഹായ സ്ഥാപനമായ ഹരിയാലിയുടെ സഹായത്തോടെ പ്രവർത്തനം  ഊർജിതമാക്കാൻ പഞ്ചായത്ത് ഓഫീസിൽ നടന്ന ഭരണസമിതി അംഗങ്ങളുടെയും ഹരിയാലി പ്രതിനിധികളുടെയും ഹരിതകർമസേനാ അംഗങ്ങളുടെയും ഉദ്യോഗസ്ഥരുടെയും യോഗം തീരുമാനിച്ചു. ഇതിന്റെ ഭാഗമായി പഞ്ചായത്തിലെ എല്ലാ വാർഡുകളിലും 30നകം പഞ്ചായത്തംഗങ്ങളുടെ  നേതൃത്വത്തിൽ യോഗം ചേർന്ന‌് 40 മുതൽ 50 വരെ വീടുകളടങ്ങിയ ക്ലസ്റ്റർ രൂപീകരിക്കും. സന്നദ്ധ പ്രവർത്തകരുടെ സഹകരണത്തോടെ ക്ലസ്റ്റർ തല പ്രവർത്തനങ്ങൾ സജീവമാക്കും. യോഗത്തിൽ വൈസ് പ്രസിഡന്റ‌്  പി എം ഷിജിത്ത് അധ്യക്ഷനായി. 
ഹരിയാലി പ്രൊജക്ട് കോ ഓർഡിനേറ്റർ ടി പി ബിജു, കെ കുഞ്ഞിരാമൻ, പഞ്ചായത്ത് സ്ഥിരംസമിതി ചെയർമാൻ നൊച്ചാട് കുഞ്ഞബ്ദുള്ള, റീജ, റസിയ, സൗധ, സുനിത, വി ബാലൻ, സൗമ്യ, ചന്ദ്രൻ, എ സുരേന്ദ്രൻ എന്നിവർ സംസാരിച്ചു. വിഇഒ ടി പി ജനീഷ്  സ്വാഗതം പറഞ്ഞു.
 

 

പ്രധാന വാർത്തകൾ
 Top