26 July Monday

മന്ത്രി ഇടപെട്ടു, പുഴയിലെ
തടസ്സങ്ങൾ മാറ്റിത്തുടങ്ങി

വെബ് ഡെസ്‌ക്‌Updated: Monday Jun 21, 2021

ചാലിയാറിൽ നിർത്തിയിട്ട പഴയ ഉരു ക്രെയിൻ ഉപയോഗിച്ച് മാറ്റുന്നു

 ഫറോക്ക്  

വെള്ളപ്പൊക്കത്തിന് ആക്കം കൂട്ടുംവിധം പുഴയിലെ ഒഴുക്കിന് തടസ്സമായ യാനങ്ങൾ മാറ്റിത്തുടങ്ങി. ബി സി റോഡരികിൽ ചീർപ്പ് പാലത്തിനുസമീപം ചാലിയാറിൽ നിർത്തിയിട്ടിരുന്ന പഴയ ഉരുക്കൾ, വള്ളങ്ങൾ, ബോട്ടുകൾ എന്നിവ മാറ്റുന്ന നടപടിയാണ് ആരംഭിച്ചത്.
  മന്ത്രി പി എ മുഹമ്മദ് റിയാസിന്റെ ഇടപെടലിനെ തുടർന്നായിരുന്നു നടപടി. 
  വർഷങ്ങളായി തകർന്നുകിടക്കുന്ന വലിയ ഉരുവാണ് നീക്കംചെയ്യുന്നത്. ഉടമ തന്നെയാണ് നേരിട്ടെത്തി സ്വന്തം ചെലവിൽ ക്രെയിൻ സഹായത്തോടെ ഉരു പൊളിച്ചുനീക്കൽ ആരംഭിച്ചത്. ഇതിനിടെ ഇതര സംസ്ഥാനക്കാരനായ ഒരു തൊഴിലാളിക്ക് പരിക്കേറ്റതിനാൽ പ്രവൃത്തി തടസ്സപ്പെടുകയായിരുന്നു. തിങ്കളാഴ്ച പുനരാരംഭിക്കും.
ഇതോടൊപ്പം മറ്റു യാനങ്ങളും മാറ്റുന്നതിനുള്ള നടപടി തുടരും. ജനങ്ങളുടെയും കോർപറേഷൻ കൗൺസിലർമാരുടെയും പരാതിയിൽ
കഴിഞ്ഞ ബുധനാഴ്ച മന്ത്രി പി എ മുഹമ്മദ് റിയാസ് സ്ഥലം സന്ദർശിച്ചു. തുടർന്ന്‌  നടപടി സ്വീകരിക്കാൻ കലക്ടർക്ക് നിർദേശം നൽകി.  
  കാലവർഷത്തിൽ അമിതജലം ഒഴുകുന്ന കനാൽ ചേരുന്നിടത്താണ്  കേടുവന്നതും അല്ലാത്തതുമായ യാനങ്ങൾ നിർത്തിയിടുന്നത്. ഇതുകാരണം പുഴയിലെ സ്വാഭാവിക ഒഴുക്ക് തടസ്സപ്പെട്ട് എല്ലാ വർഷവും വെള്ളപ്പൊക്കം രൂക്ഷമാണ്.  മുവായിരത്തോളം കുടുംബങ്ങൾ നേരിട്ട് കെടുതിക്കിരയാകുന്നുണ്ട്. ദേശാഭിമാനി ഇതു സംബന്ധിച്ച് തുടർച്ചയായി വാർത്ത നൽകിയിരുന്നു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top