കോഴിക്കോട്
വഴിയോരക്കച്ചവട തൊഴിലാളി ഫെഡറേഷൻ ജൂൺ ഒന്നിന് നടത്തുന്ന രാജ് ഭവൻ മാർച്ചിന് മുന്നോടിയായുള്ള സംസ്ഥാന ജാഥയ്ക്ക് ജില്ലയിൽ സ്വീകരണം നൽകി. ആർ വി ഇക്ബാൽ നയിക്കുന്ന ജാഥയ്ക്ക് കുറ്റ്യാടി ടൗണിലായിരുന്നു ആദ്യ സ്വീകരണം. സിഐടിയു സംസ്ഥാനകമ്മിറ്റിയംഗം എൻ കെ രാമചന്ദ്രൻ ഉദ്ഘാടനംചെയ്തു.
വിവിധ കേന്ദ്രങ്ങളിലെ സ്വീകരണത്തിനുശേഷം രാമനാട്ടുകരയിൽ സമാപിച്ചു. കേന്ദ്രങ്ങളിൽ ജാഥാ ക്യാപ്റ്റനുപുറമെ വൈസ് ക്യാപ്റ്റൻ കെ എസ് പ്രദീപ്കുമാർ, ജാഥാംഗങ്ങളായ അക്ബർ കക്കാത്ത്, പി ടി പ്രസാദ്, അനിൽ കുമാർ, കൃഷ്ണൻ കുട്ടി എന്നിവരും ജില്ലാ പ്രസിഡന്റ് സി പി സുലൈമാൻ, സെക്രട്ടറി കെ പ്രഭീഷ് എന്നിവരും സംസാരിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..