കോഴിക്കോട്
നാട്ടാനകളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള ഉത്സവങ്ങൾ, പൂരങ്ങൾ, വരവുകൾ എന്നിവയുടെ രജിസ്ട്രേഷൻ 2015-ൽ ജില്ലാ മോണിറ്ററിങ് കമ്മിറ്റിയിൽ മോണിറ്റർ ചെയ്യാൻ വിട്ടുപോയ ഉത്സവങ്ങൾ, പൂരങ്ങൾ, വരവുകൾ എന്നിവ വീണ്ടും രജിസ്റ്റർചെയ്യാം. 2022 മെയ് 31 വരെയാണ് സമയം നീട്ടി നൽകിയത്. കൊയിലാണ്ടി, വടകര താലൂക്കുകളിൽപ്പെട്ട ആരാധനാലയങ്ങൾ വടകര സോഷ്യൽ ഫോറസ്ട്രി റെയിഞ്ച് ഫോറസ്റ്റ് ഓഫീസർക്കും കോഴിക്കോട് താലൂക്കിലെ ആരാധനാലയങ്ങൾ കോഴിക്കോട് സോഷ്യൽ ഫോറസ്ട്രി റെയിഞ്ച് ഫോറസ്റ്റ് ഓഫീസർക്കും അപേക്ഷ നൽകണം.
കൂടതൽ വിവരങ്ങൾക്കും അപേക്ഷയുടെ മാതൃകക്കും: കോഴിക്കോട് സോഷ്യൽ ഫോറസ്ട്രി റെയിഞ്ച് ഫോറസ്റ്റ് ഓഫീസർ - 8547603816/8547603817, വടകര സോഷ്യൽ ഫോറസ്ട്രി റെയിഞ്ച് ഫോറസ്റ്റ് ഓഫീസർ - 8547603822/8547603824, കോഴിക്കോട് സോഷ്യൽ ഫോറസ്ട്രി ഡിവിഷൻ ഓഫീസർ - 0495 2416900.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..