02 June Tuesday

കേളുഏട്ടനെ അനുസ്‌മരിച്ചു

വെബ് ഡെസ്‌ക്‌Updated: Thursday May 21, 2020

കേളുഏട്ടൻ സ്മൃതിമണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി സിപിഐ എം ജില്ലാ സെക്രട്ടറി പി മോഹനൻ സംസാരിക്കുന്നു

  വടകര

സ്വാതന്ത്ര്യ സമര സേനാനിയും സിപിഐ എം  നേതാവുമായിരുന്ന എം കെ കേളുഏട്ടന്റെ ഓർമകൾ പുതുക്കി. സിപിഐ എം നേതൃത്വത്തിൽ പഴങ്കാവിലെ  സ്‌മൃതിമണ്ഡപത്തിൽ   അനുസ്മരണ യോഗം ചേർന്നു. ജില്ലാ സെക്രട്ടറി പി മോഹനൻ അനുസ്മരണ പ്രഭാഷണം നടത്തി. ഏരിയാ സെക്രട്ടറി ടി പി ഗോപാലൻ അധ്യക്ഷനായി. ജില്ലാ സെക്രട്ടറിയറ്റംഗം സി ഭാസ്‌കരൻ, ടി കെ പ്രഭാകരൻ എന്നിവർ സംസാരിച്ചു. ലോക്കൽ സെക്രട്ടറി കെ സി പവിത്രൻ സ്വാഗതം പറഞ്ഞു. 29 –-ാം ചരമവാർഷിക ദിനാചരണത്തിന്റെ ഭാഗമായി പ്രഭാതഭേരിയുമുണ്ടായി. സിപിഐ എം ജില്ലാകമ്മിറ്റി ഓഫീസായ സി എച്ച്‌ കണാരൻ സ്‌മാരകത്തിൽ ജില്ലാ സെക്രട്ടറിയറ്റംഗം ടി പി ദാസൻ പതാക ഉയർത്തി.   കേളുഏട്ടൻ പഠന ഗവേഷണ കേന്ദ്രത്തിൽ ചേർന്ന അനുസ്‌മരണത്തിൽ  ജില്ലാ സെക്രട്ടറി പി  മോഹനൻ  സംസാരിച്ചു.  
പ്രധാന വാർത്തകൾ
 Top