22 May Wednesday

മാനവ സൗഹൃദ സദസ് സംഘപരിവാര്‍ തീരുമാനങ്ങള്‍ അടിച്ചേല്‍പ്പിക്കുന്നു: വീരേന്ദ്രകുമാര്‍

സ്വന്തം ലേഖകൻUpdated: Sunday Apr 21, 2019
കോഴിക്കോട്  
സമസ്ത മേഖലകളിലും സംഘപരിവാറിന്റെ തീരുമാനങ്ങൾ നടപ്പാക്കാൻ ശ്രമിക്കുകയാണെന്ന് എം പി വീരേന്ദ്രകുമാർ എംപി  പറഞ്ഞു. ചരിത്രപുസ്തകങ്ങളെല്ലാം സംഘപരിവാർ മാറ്റുകയാണ്. ഭീകരമായ രീതിയിൽ സെൻസർഷിപ്പ് നടത്തുന്നു. സംസ്കാരവും ഭാഷയും ഉൾക്കൊണ്ട് മാത്രമെ ഇന്ത്യയെ ഉൾകൊള്ളാൻ സാധിക്കൂ.   മതനിരപേക്ഷ കേരളത്തെ ശിഥിലമാക്കാൻ അനുവദില്ലെന്ന പ്രഖ്യാനവുമായി വിവ റിപ്പബ്ലിക്ക ടൗൺഹാളിൽ സംഘടിപ്പിച്ച മാനവ സൗഹൃദ സദസ്സ‌് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 
ബിജെപി വീണ്ടും അധികാരത്തിലെത്തിയാൽ ഈ തെരഞ്ഞെടുപ്പോടെ രാജ്യത്ത് തെരഞ്ഞെടുപ്പ് തന്നെ ഇല്ലാതാകുമെന്ന്‌ സ്വാമി സന്ദീപാനന്ദ​ഗിരി പറഞ്ഞു.  രാജ്യം നിലനിൽക്കണമോ വേണ്ടയോ എന്നുള്ള പോരാട്ടമാണ് ഈ തെരഞ്ഞെടുപ്പിലൂടെ നടക്കുന്നതെന്ന് കെ പി രാമനുണ്ണി പറഞ്ഞു. മോഡി കേരളത്തെ ശത്രുവായി മുദ്രകുത്തി. ജനത അതിനെ അതിജീവിക്കുമെന്നും അദ്ദേഹം പറഞ്ഞു.  പി എ മുഹമ്മദ് റിയാസ് അധ്യക്ഷനായി. ഡോ. ഖദീജാ മുംതാസ്, ഡോ. ഹുസൈൻ രണ്ടത്താണി, പി കെ പാറക്കടവ്, കെ ഇ എൻ, കെ പി കുഞ്ഞാമു, എ പി പോക്കർ, ടി പി ദാസൻ, വിൽസൺ എന്നിവർ സംസാരിച്ചു. അനിൽ കുമാർ തിരുവോത്ത് സ്വാഗതവും അഷ്റഫ് കുരുവട്ടൂർ നന്ദിയും പറ‍ഞ്ഞു.

 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top