26 May Sunday

വിജയാരവം മുഴക്കി യുവജന റാലി

വെബ് ഡെസ്‌ക്‌Updated: Sunday Apr 21, 2019
വടകര
വടകര ലോകസഭാ മണ്ഡലം എൽഡിഎഫ‌് സ്ഥാനാർഥി പി ജയരാജന്റെ തെരെഞ്ഞെടുപ്പ‌് പ്രചരണാർഥം യുവജന സംഘടനകളുടെ നേതൃത്വത്തിൽ വടകര നഗരത്തിൽ റോഡ‌്ഷോ നടത്തി. എൽഡിവൈഎഫ‌് വടകര ലോകസഭാ മണ്ഡലം കമ്മറ്റി നേതൃത്വത്തിലാണ‌് നുറുകണക്കിന‌് യുവജനങ്ങൾ അണിനിരന്ന റോഡ‌് ഷോ സംഘടിപ്പിച്ചത‌്. പെരുവാട്ടും താഴയിൽ നിന്നാരംരംഭിച്ച‌് അഞ്ചു വിളക്ക‌് ജങ‌്ഷൻ, എടോടി വഴി പുതിയ ബസ‌്സ‌്റ്റാൻഡ‌് പരിസരത്ത‌് സമാപിച്ചു. സമാപന പരിപാടിയിൽ യുവതികൾ അണിനിരന്ന‌ ഫ‌്ളാഷ‌്മോബും നടന്നു.
എൽഡിവൈഎഫ് ചെമ്മരത്തൂർ മേഖലാ കമ്മിറ്റി നേതൃത്വത്തിൽ വിദ്യാർഥി യുവജന റാലി സംഘടിപ്പിച്ചു. മീങ്കണ്ടിയിൽ നിന്നാരംഭിച്ച റാലി ചെമ്മരത്തൂരിൽ സമാപിച്ചു. 
അനൂപ് കക്കോടി, അജയ് ആവള, അഭിജിത്ത് കോറോത്ത്, ടി സബിൻ, എ കെ സുധീഷ്, കെ കെ റിജിൻ എന്നിവർ സംസാരിച്ചു.
 
പ്രധാന വാർത്തകൾ
 Top