02 December Wednesday

വഴിമുട്ടി വഴിയോരക്കച്ചവടം

സ്വന്തം ലേഖികUpdated: Saturday Mar 21, 2020
കോഴിക്കോട്‌ 
  ‘‘എത്രയോ വർഷമായി കച്ചവടം തുടങ്ങിയിട്ട്‌. നിപാ വന്ന കാലത്താണ്‌ മുമ്പ്‌ ഈ അവസ്ഥ വന്നത്‌. പകുതിയിലേറെ കച്ചവടം കുറഞ്ഞു. ഇങ്ങനെ പോയാൽ എന്തു ചെയ്യുമെന്നറിയില്ല’’–-പഴക്കച്ചവടക്കാരനായ മൂസക്കോയ വേവലാതിയോടെ പറഞ്ഞു. 
എല്ലാ മേഖലയിലും കോവിഡ്‌ ഭീതി വിതയ്ക്കുമ്പോൾ വഴിയോരക്കച്ചവടക്കാരുടെ ജീവിതത്തിലും ആശങ്കയുടെ കാർമേഘം മൂടുകയാണ്‌. നഗരം ശൂന്യമായതോടെ മിക്കയിടത്തും സാധനങ്ങൾ വാങ്ങാൻ ആളില്ലാതായി. കൂടുതൽ ദിവസം സൂക്ഷിക്കാൻ കഴിയാത്തതിനാൽ പച്ചക്കറികളും പഴങ്ങളുമെല്ലാം കേടുവന്ന് നഷ്ട‌ം സംഭവിക്കുകയാണ്.  
ഓരോ ദിവസവും ചരക്കു വാങ്ങി വിൽക്കുന്നവരാണ്‌ വഴിയോരക്കച്ചവടക്കാര്‍. എടുക്കുന്ന സാധനങ്ങള്‍ അന്നന്ന് വിറ്റു തീര്‍ക്കും. ഇപ്പോൾ പലതും ബാക്കിയാകുന്ന അവസ്ഥയാണ്‌. 
നഗരത്തിൽ ഏറ്റവും കൂടുതൽ തെരുവു കച്ചവടക്കാരുള്ള മിഠായിത്തെരുവ്‌ പരിസരത്തും കച്ചവടക്കാർക്ക്‌ കണ്ണീരാണ്‌. ഞായറാഴ്‌ച തെരുവു വിപണി തുറന്നെങ്കിലും ആളുകൾ കുറഞ്ഞു. ബീച്ച്‌ പരിസരത്ത്‌ പെട്ടിക്കടകൾ പൂട്ടി. 
തട്ടുകടകളിൽ നിന്ന്‌ ഭക്ഷണം കഴിക്കാൻ ആളുകൾ മടിക്കുന്നു. നഷ്ടക്കച്ചവടം ഏറുമ്പോൾ കച്ചവടം അനിശ്‌ചിത കാലത്തേക്ക്‌ നിർത്തേണ്ടിവരുമെന്നാണ്‌ ഇവർ പറയുന്നത്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top