30 May Saturday

അതിജീവിക്കാം ‘മാജിക്കി'ലൂടെ

സ്വന്തം ലേഖകൻUpdated: Saturday Mar 21, 2020
വടകര
കോവിഡ് 19 പ്രതിരോധത്തിന് മാജിക്കിലൂടെ ബോധവൽക്കരണവുമായി യുവ മജീഷ്യൻ. സനീഷ് വടകരയാണ് ബോധവല്‍ക്കരണത്തിന് വ്യത്യസ്‌ത മാര്‍​ഗവുമായെത്തുന്നത്. സനീഷിന്റെ  പ്രതിരോധ ബോധവൽക്കരണ ഹ്രസ്വ വീഡിയോ നവ മാധ്യമങ്ങളിൽ ഇതിനോടകം വൈറലായി. ‘അതിജീവിക്കാം കരുതലോടെ' എന്ന പേരിലാണ് വീഡിയോ. കോവിഡ് രോഗലക്ഷണങ്ങളുള്ളവർ പാലിക്കേണ്ട മുൻകരുതലുകൾ എന്തൊക്കെയാണെന്ന് മാജിക്കിലൂടെ അവതരിപ്പിക്കുന്നതാണ് വീഡിയോ. 
സർക്കാരിന്റെയും ആരോഗ്യവകുപ്പിന്റെയും നിർദേശങ്ങൾ പാലിച്ചാൽ ആരോഗ്യത്തോടെ നമുക്ക് തിരിച്ചു ജീവിതത്തിലേക്ക് വരാമെന്ന് പൂക്കൾ ഉപയോഗിച്ചുള്ള മാജിക്കിലൂടെ സനീഷ് കാണിച്ചുതരുന്നു. മജീഷ്യൻ പ്രദീപ് ഹുഡിനോയുടേതാണ് വീഡിയോയുടെ ആശയം. ടി വി സച്ചിന്റേതാണ് സ്ക്രിപ്റ്റ്, സൂരജ് മയ്യന്നൂരിന്റെ സഹായത്തോടെയാണ് വീഡിയോ ചിത്രീകരിച്ചത്.
സംസ്ഥാന സർക്കാർ സാംസ്കാരിക വകുപ്പിന്റെ വജ്ര ജൂബിലി ഫെലോഷിപ്പ് കലാകാരനാണ് സനീഷ്. പകർച്ചവ്യാധിക്കും ജീവിതശൈലീ രോഗങ്ങൾക്കും വിമുക്തി പദ്ധതിയുടെ ഭാഗമായി ലഹരിവിരുദ്ധ ബോധവൽക്കരണവും മാജിക്കിലൂടെ അവതരിപ്പിച്ചിട്ടുണ്ട്. സുവർണ വിസ്മയ, നാഷണൽ ചൈൽഡ് ഡെവലപ്മെന്റ് കൗൺസിൽ തുടങ്ങിയ നിരവധി പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട്.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top