29 May Friday

രാമനാട്ടുകര നോളജ് പാർക്ക് നിർമാണം അന്തിമഘട്ടത്തിൽ

വെബ് ഡെസ്‌ക്‌Updated: Saturday Mar 21, 2020

 ഫറോക്ക് 

ഐടി അധിഷ്ഠിത വ്യവസായ രംഗത്തെ മലബാറിന്റെ  പ്രതീക്ഷയായ  രാമനാട്ടുകര കിൻഫ്ര നോളജ് പാർക്ക് ജൂണിൽ ഉദ്ഘാടനം ചെയ്യും. രണ്ടു ഘട്ടമായുള്ള നിര്‍മാണ പ്രവര്‍ത്തിയുടെ ഒന്നാം ഘട്ട നിർമാണം അന്തിമഘട്ടത്തിലാണ്. 45 കോടി രൂപ മുതൽ മുടക്കി 1.10 ലക്ഷം ചതുരശ്ര അടിയിലുള്ള അഞ്ചുനില കെട്ടിടമാണ് ആദ്യ ഘട്ടത്തില്‍  ഒരുങ്ങുന്നത്. ഇത് പൂർത്തിയാകുന്നതോടെ 700 പേർക്ക്  തൊഴിൽ ലഭിക്കും. 
 സംസ്ഥാന സർക്കാർ വ്യവസായ വകുപ്പിന് കീഴിൽ കിന്‍ഫ്ര രാമനാട്ടുകര - -- ഫറോക്ക് അതിർത്തിയായ പൂവ്വന്നൂർ പള്ളിക്കു സമീപം  250 കോടി രൂപ മുടക്കി വാങ്ങിയ  77.76 ഏക്കർ സ്ഥലത്താണ് അഡ്വാൻസ്ഡ് ടെക്നോളജി പാർക്ക് ( നോളജ് പാർക്ക്)  ഒരുങ്ങുന്നത്.  
 അത്യാധുനിക രീതിയിൽ പാർക്കിങ്, സീവേജ് ട്രീറ്റ് മെന്റ് പ്ലാന്റ്,  പ്രത്യക റോഡ്,  അനുബന്ധ സൗകര്യങ്ങളും നിർമിക്കുന്നുണ്ട്. ഡ്രെയ്‌നേജ്, ഗെയ്റ്റ് ഹൗസ് തുടങ്ങിയവയുടെ നിർമാണം അവസാന ഘട്ടത്തിലാണ്. 
എൽഡിഎഫ് ഭരണത്തിൽ 2010 ആഗസ്ത്‌ രണ്ടിനാണ്‌ തറക്കല്ലിട്ടത്‌. യുഡിഎഫ്‌ ഭരണത്തിൽ പദ്ധതി മുടക്കി. വീണ്ടും എൽഡിഎഫ് സർക്കാർ വന്നതോടെ 2018 ജൂൺ 15നാണ് പദ്ധതി പുനരാരംഭിച്ചത്.  നിർമാണം  തുടങ്ങി  15 മാസത്തിനകം പൂർത്തിയാക്കാനായിരുന്നു  ഉദ്ദേശ്യമെങ്കിലും  പ്രളയം ബാധിച്ചു.  
വിവരസാങ്കേതിക വിദ്യ വ്യവസായ രംഗത്തെ കുതിപ്പിനും യുവജനങ്ങൾക്ക് തൊഴിലവസരങ്ങൾക്കും പാർക്ക് വഴിയൊരുക്കും.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top