27 May Wednesday

മുത്തൂറ്റ് സമരം ശക്തമാക്കും

വെബ് ഡെസ്‌ക്‌Updated: Saturday Mar 21, 2020
കോഴിക്കോട്
കൂട്ട പിരിച്ചുവിടലിനെതിരെ നോൺ ബാങ്കിങ്‌ ആൻഡ് പ്രൈവറ്റ് ഫിനാൻസ് എംപ്ലോയീസ് അസോസിയേഷൻ (സിഐടിയു) നേതൃത്വത്തിൽ മുത്തൂറ്റ് ഫിനാൻസ് ജീവനക്കാർ നടത്തുന്ന പണിമുടക്ക് ശക്തമാക്കാൻ തീരുമാനം.  
സിഐടിയു സെന്ററിൽ ചേർന്ന മുത്തൂറ്റ് സമരസഹായ സമിതി യോഗത്തിലാണ് തീരുമാനം. സിഐടിയു സിറ്റി പ്രസിഡന്റ് സി പി സുലൈമാൻ അധ്യക്ഷനായി. ജില്ലാ ട്രഷറർ ടി ദാസൻ, സിറ്റി സെക്രട്ടറി പി കെ സന്തോഷ്, മുത്തൂറ്റ് ഫിനാൻസ് യൂണിറ്റ് കോഴിക്കോട് റീജിയണൽ പ്രസിഡന്റ് പി പ്രേംജിത്ത് എന്നിവർ സംസാരിച്ചു. 
 ബ്രാഞ്ചടിസ്ഥാനത്തിൽ രൂപീകരിച്ച സമര സഹായസമിതികൾ വിപുലപ്പെടുത്താനും സമരം ചെയ്യുന്ന ജീവനക്കാർക്ക് ഭക്ഷ്യ ഉൽപ്പന്ന കിറ്റുകളും സാമ്പത്തികസഹായവുമടക്കം വിതരണം ചെയ്യാനും ധാരണയായി. 
ജില്ലയിലുള്ള പ്രധാന ശാഖകൾക്കു മുന്നിൽ ധർണയും മാർച്ചും സംഘടിപ്പിക്കാനും യോഗം തീരുമാനിച്ചു. സമരം 80ാം ദിവസത്തിലേക്ക് കടന്നു.
പ്രധാന വാർത്തകൾ
 Top