27 May Wednesday

മുഖ്യമന്ത്രിക്കെതിരെ വർഗീയ വികാരം വളർത്തുന്ന പോസ്റ്റ്: കേസെടുത്തു

വെബ് ഡെസ്‌ക്‌Updated: Saturday Mar 21, 2020

 ഫറോക്ക്

മുഖ്യമന്ത്രി പിണറായി വിജയന്റെ ചിത്രം മോർഫ് ചെയ്ത് ആർഎസ്എസ് സേവകനായി ചിത്രീകരിച്ച് വാട്സ് ആപ്പ് സന്ദേശം പ്രചരിപ്പിച്ച  മുസ്ലിം ലീഗ് പ്രവാസി സംഘടനയായ കെഎംസിസി പ്രവർത്തകനെതിരെ പൊലീസ് കേസെടുത്തു. ഫറോക്ക് ചെറുവണ്ണൂർ കോയാസ് ഹോസ്പിറ്റലിനു സമീപം ചെറിയ പുത്തൻവീട്  ഹംസക്കോയയുടെ മകൻ സി പി ഷാനവാസിനെതിരെയാണ് കേസ് രജിസ്റ്റർ ചെയ്തത്. ഇയാൾ ഖത്തർ എയർവേയ്സിൽ ജോലിക്കാരനാണ്.
വർഗീയ വികാരം വളർത്തുന്ന വിധത്തിൽ സമൂഹ മാധ്യമത്തിൽ പ്രചാരണം നടത്തിയതായി  സിപിഐ എം  ഫറോക്ക് ഏരിയാ സെക്രട്ടറി എം ഗിരീഷാണ് കോഴിക്കോട് സിറ്റി പൊലീസ് മേധാവിക്ക് പരാതി നൽകിയത്.  കൊറോണ വൈറസ്  പശ്ചാത്തലത്തിൽ മലപ്പുറത്ത് കൂട്ടപ്രാർഥന നടത്തിയവർക്കെതിരെ കേസെടുത്തെന്നും ആറ്റുകാൽ പൊങ്കാലയ്ക്കെതിരെ കേസില്ലെന്നും  മുസ്ലിങ്ങൾ പ്രാർഥന നടത്തിയാൽ കേസെന്നുമാണ് വാട്സ്ആപ് പോസ്റ്റ്. കോഴിക്കോട് കോർപറേഷൻ മേഖലയിലെ കൊളത്തറ "റഹ്മാൻ ബസാർ ന്യൂസ്’ എന്ന ഗ്രൂപ്പിലായിരുന്നു ആദ്യം പോസ്റ്റ് പ്രത്യക്ഷപ്പെട്ടത്.  ഇത്‌ മറ്റു പലരും ഫോർവേഡ് ചെയ്‌തിരുന്നു.
പ്രധാന വാർത്തകൾ
 Top