30 May Saturday

കിണറ്റിൽ വീണ യുവതിയെ രക്ഷപ്പെടുത്തി

വെബ് ഡെസ്‌ക്‌Updated: Saturday Mar 21, 2020
മുക്കം
വെള്ളം കോരുന്നതിനിടെ അബദ്ധത്തിൽ 45 അടിയോളം താഴ്‌ചയുള്ള കിണറ്റിൽ വീണ യുവതിയെ അഗ്നിരക്ഷാ സേന രക്ഷപ്പെടുത്തി. ഈസ്റ്റ്‌ മലയമ്മ കല്ലിടുമ്പിൽ മുരളീധരന്റെ ഭാര്യ സിന്ധു (35) വിനെയാണ് രക്ഷപ്പെടുത്തിയത്. വെള്ളിയാഴ്ചയാണ്‌ സംഭവം.
 റെസ്ക്യൂ നെറ്റ് ഉപയോഗിച്ചാണ് സ്റ്റേഷൻ ഓഫീസർ കെ പി ജയപ്രകാശിന്റെ നേതൃത്വത്തിലുള്ള സേനാംഗങ്ങൾ യുവതിയെ പുറത്തെത്തിച്ചത്. അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ എൻ വിജയൻ, ഓഫീസർമാരായ വി വിജീഷ് കുമാർ, വി നിതിൻ,  രാഹുൽ, സി രമേശ്, അനീഷ് കുമാർ, ഡ്രൈവർമാരായ സജിത്ത്, സിന്തിൽ തുടങ്ങിയവർ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top