30 May Saturday

പെരുവയലിൽ ഏപ്രിൽ 10 വരെ ചടങ്ങുകൾക്ക് നിയന്ത്രണം

വെബ് ഡെസ്‌ക്‌Updated: Saturday Mar 21, 2020

 

കുന്നമംഗലം 
കോവിഡ് 19ന്റെ പശ്ചാത്തലത്തിൽ കൂടുതൽ ജാഗ്രതയുമായി പെരുവയൽ പഞ്ചായത്തിലെ  ദ്രുതകർമസേന(ആർടിടി). ഏപ്രിൽ 10 വരെ നടത്താൻ നിശ്ചയിച്ച വിവാഹം ഉൾപ്പെടെയുള്ള ചടങ്ങുകൾ നിയന്ത്രിക്കും.  ലഘുവായി നടത്തുന്ന ചടങ്ങുകളിൽ 20 ൽ കൂടുതൽ പേർ പങ്കെടുക്കാൻ പാടില്ല. ഇത് നിരീക്ഷിക്കുന്നതിനും ക്രമീകരണം ഉറപ്പാക്കുന്നതിനും ചടങ്ങിൽ ആർആർടി പ്രതിനിധിയുടെ സാന്നിധ്യമുണ്ടാകും. 
വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നവർക്ക് നിർദേശങ്ങൾ രേഖാമൂലം നൽകും. ഇവ ലംഘിക്കുന്നവർക്കെതിരെ നിയമ നടപടി സ്വീകരിക്കും. ടെർഫ്, ഇൻഡോർ സ്റ്റേഡിയം, ഷട്ടിൽ കോർട്ട്, ജിം, നാട്ടിൻപുറങ്ങളിലെ മൈതാനങ്ങൾ എന്നിവിടങ്ങളിലെ കായിക പരിപാടികൾ നിരോധിച്ചിരുന്നു. ഇവ ലംഘിക്കുന്നവർക്കെതിരെയും നടപടിയുണ്ടാകും. പള്ളികളിലെ നിസ്കാരം   വീടുകളിലേക്ക് മാറ്റുന്നതിന്‌ നിർദേശിക്കും. 
81 പേരാണ് വീടുകളിൽ നിരീക്ഷണത്തിലുണ്ടായിരുന്നത്. ഇതിൽ 18 പേരുടെ കാലയളവ് അവസാനിച്ചു. അവശേഷിക്കുന്ന 63 പേർ വീടുകളിൽ തുടരും. കെയർ ഹോം കാലയളവ് കഴിഞ്ഞവർക്ക് പ്രത്യേക സർട്ടിഫിക്കറ്റ് നൽകും. പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രവർത്തിക്കുന്ന ക്ലിനിക്കുകളിലെ ഡോക്ടർമാരുടെ യോഗം ചേരും. പൊതു ഇടങ്ങളിലും ഓഫീസുകളിലും സന്നദ്ധ സംഘടനയുടെ സഹായത്തോടെ കൈകഴുകൽ കേന്ദ്രമൊരുക്കാനും യോഗം തീരുമാനിച്ചു.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top