25 May Monday

കോവിഡ് 19: കൂടരഞ്ഞിയിൽ പ്രതിരോധം ഊർജിതം

വെബ് ഡെസ്‌ക്‌Updated: Saturday Mar 21, 2020
മുക്കം
കോവിഡ്‌ 19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി കൂടരഞ്ഞി പഞ്ചായത്തിലെ കക്കാടംപൊയിൽ, പൂവാറൻതോട് എന്നിവിടങ്ങളിലെ റിസോർട്ടുകളും ഹോം സ്റ്റേകളും പൊലീസ് സഹായത്തോടെ പരിശോധിച്ച് സന്ദർശന വിലക്ക് കർശനമാക്കി. ആരാധനാലയങ്ങൾക്ക് നിയന്ത്രണ നോട്ടീസും നൽകി. കൂടരഞ്ഞിയിലും മറ്റ് അങ്ങാടികളിലും കൈ കഴുകൽ കേന്ദ്രങ്ങൾ സജ്ജീകരിച്ചു. 
നടപടികൾ അവലോകനം ചെയ്യാൻ പഞ്ചായത്തിൽ ജാഗ്രതാ സമിതി യോഗം ചേർന്നു. പ്രസിഡന്റ് സോളി ജോസഫ് അധ്യക്ഷയായി. മെഡിക്കൽ ഓഫീസർ ഡോ. ടി എം ശരണ്യ, എച്ച്ഐ  ജോൺസൺ ജോർജ്, ജനപ്രതിനിധികൾ, മറ്റ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top