30 May Saturday

മരുതോങ്കരയിൽ മുൻഗണന ലൈഫിനും റോഡ്‌ വികസനത്തിനും

വെബ് ഡെസ്‌ക്‌Updated: Saturday Mar 21, 2020

 

കുറ്റ്യാടി 
സുതാര്യവും ജനക്ഷേമകരവുമായ വികസന പ്രവർത്തനങ്ങൾക്ക് പ്രാധാന്യം നൽകി മരുതോങ്കര പഞ്ചായത്തിലെ ബജറ്റ്‌-. തൊഴിലുറപ്പ്, ലൈഫ് ഭവനപദ്ധതി, റോഡ് വികസനം തുടങ്ങിയ പദ്ധതികൾക്ക് മുൻഗണന നല്കിയുള്ള ബജറ്റിനാണ്‌ ഭരണസമിതി അംഗീകാരം നൽകിയത്‌. 30. 11 കോടി വരവും, 29.93 കോടി ചെലവും 18 ലക്ഷം മിച്ചവും പ്രതീക്ഷിക്കുന്നു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി പി ബാബുരാജ് അവതരിപ്പിച്ചു.
തൊഴിലുറപ്പ് പദ്ധതിക്ക് 15 കോടി രൂപയുണ്ട്‌. സാമൂഹ്യക്ഷേമ പദ്ധതികൾക്ക് 6.8 കോടി, ലൈഫ് ഭവനപദ്ധതിക്ക്‌ 1.86 കോടി , റോഡ് വികസനത്തിന്‌ -1.50 കോടി, കുടിവെള്ള പദ്ധതികൾക്ക്‌ 38 ലക്ഷം, പഞ്ചായത്തിന്‌ കീഴിലുള്ള സ്ഥാപനങ്ങളുടെയും വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും നവീകരണത്തിന് - 36 ലക്ഷം, അങ്കണവാടികളിലെ പോഷകാഹാരം, ഭൗതിക സാഹചര്യം മെച്ചപ്പെടുത്തൽ എന്നിവയ്ക്ക്‌ 34 ലക്ഷം, പട്ടികജാതി-–-വർഗ വികസന പദ്ധതികൾക്ക് 19 ലക്ഷം എന്നിങ്ങനെയാണ്‌ നീക്കിയിരുപ്പ്‌. വിശപ്പുരഹിത കേരളം പദ്ധതിയിൽ 25 രൂപക്ക് ഊണ്‌ നൽകുന്നതിന് രണ്ട്‌ ലക്ഷവുമുണ്ട്‌. 
 കെ എം സതി അധ്യക്ഷയായി. കെ ടി മുരളി , ടി കെ ശോഭ, ബിബി പാറക്കൽ, കെ പി അബ്ദുൽ ലത്തീഫ്, ത്രേസ്യാമ്മ, പി രജിലേഷ്, പി ചന്ദ്രൻ എന്നിവർ സംസാരിച്ചു.
പ്രധാന വാർത്തകൾ
 Top