04 April Saturday

ഞങ്ങളെ എന്ത്‌ പേരിട്ടു വിളിക്കും

വെബ് ഡെസ്‌ക്‌Updated: Friday Feb 21, 2020
കോഴിക്കോട്‌
‘ഞങ്ങളെ ഇനിയും എന്ത്‌ പേരിട്ടു വിളിക്കും. ഏത്‌ ഭാഷയിലെ ഏത്‌ വാക്കുകൾക്കാണ്‌ ഞങ്ങളുടെ വികാരങ്ങളെ പ്രതിഫലിപ്പിക്കാൻ കഴിയുക’–- മലബാർ ക്രിസ്‌ത്യൻ കോളേജിൽ നടന്ന ചരിത്ര കാർണിവലിൽ ട്രാൻസ്‌ ജെൻഡറുകളുടെ വാക്കുകൾ കനത്തു. ലിംഗനീതിയുടെ കേരളീയ പരിസരം എന്ന സെമിനാറിലാണ്‌ കടന്നുപോകുന്ന പ്രതിസന്ധികളുടെ ആഴം ട്രാൻസ്‌ ജെൻഡറുകൾ വരച്ചിട്ടത്‌.
മറ്റ്‌ കൊലപാതകങ്ങൾ വാർത്തയും ചർച്ചയുമാകുമ്പോൾ  കോഴിക്കോട്ട്‌ കൊല്ലപ്പെട്ട ട്രാൻസ്‌ജെൻഡർ ഷാലുവിന്റെ കുടുംബത്തിന്‌ നീതി ലഭിച്ചില്ല. 
ലിംഗനീതി കുടുംബത്തിൽനിന്നുതന്നെ തുടങ്ങണമെന്ന്‌ സെമിനാറിൽ പങ്കെടുത്ത  രഞ്‌ജു രഞ്‌ജിമ പറഞ്ഞു. ആണും പെണ്ണിനുമപ്പുറം മറ്റൊരു വ്യവസ്ഥകൂടി ഗൗരവമായി ചർച്ചചെയ്യേണ്ടതുണ്ട്‌. ശ്രേഷ്ഠമായ മലയാള ഭാഷയിൽപോലും ഞങ്ങൾക്ക്‌ ഉചിതമായ വിശേഷണം നൽകാൻ സാധിക്കുന്നില്ലെന്ന്‌ സൂര്യ പറഞ്ഞു. തികച്ചും ഭിന്നമായ സമൂഹത്തിലാണ്‌ ഞങ്ങളുടെ ജീവിതമെന്നും അവർ പറഞ്ഞു. ട്രാൻസ്‌ജെൻഡർ സഞ്‌ജനയും പങ്കെടുത്തു. വി കെ ജോബിഷ്‌ മോഡറേറ്ററായി.
പ്രധാന വാർത്തകൾ
 Top