01 April Wednesday

ബൈ​ക്ക് യാ​ത്ര​ക്കാ​രന്റെ പ​ണം ക​വ​ർ​ന്ന യുവാവ്‌ അറസ്റ്റിൽ

വെബ് ഡെസ്‌ക്‌Updated: Friday Feb 21, 2020

 

കുന്നമംഗലം 
പ​ട​നി​ല​ത്ത് ബൈ​ക്ക് യാ​ത്ര​ക്കാ​ര​നെ ഇ​ടി​ച്ചുവീ​ഴ്‌ത്തി പ​ണം ക​വ​ർ​ന്ന കേസിൽ ഒരാൾ അറസ്റ്റിൽ. ഇയ്യാട് ചമ്മിൽ ആലിയുടെ മകൻ ദിൽജിലിനെയാണ് കുന്നമംഗലം പൊലീസ് സബ് ഇൻസ്പെക്ടർ സുരേഷ് അറസ്റ്റ് ചെയ്തത്. കൊ​ടു​വ​ള്ളി ക​ച്ചേ​രി​മു​ക്ക് സ്വ​ദേ​ശി റാ​ഷി​ദി​നെ​യാ​ണ് ബു​ള്ള​റ്റി​ലെ​ത്തി​യ ദിൽജിലും മറ്റൊരാളും ചേർന്ന് ആക്രമിച്ച് ക​വ​ർ​ച്ചചെ​യ്ത​ത്. സ​മീ​പ​ത്തെ ക​ട​യു​ടെ സി​സി​ടി​വി ക്യാ​മ​റ​യി​ൽ പ​തിഞ്ഞ ദൃ​ശ്യ​ങ്ങ​ളി​ൽനി​ന്ന് പ്ര​തി​ക​ളെ പൊ​ലീ​സ് തി​രി​ച്ച​റി​ഞ്ഞിരുന്നു. 
ദിൽജിലിനെ ചോദ്യംചെയ്യാനാണെന്ന വ്യാജേന സ്‌റ്റേഷനിൽ വിളിച്ചുവരുത്തി അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. കൂടെയുണ്ടായിരുന്ന ആളെക്കുറിച്ച് പ്രതി പൊലീസിന് വ്യക്തമായ സൂചന നൽകിയിട്ടുണ്ട്. ഇയാൾക്കായി അന്വേഷണം ഊർജിതമാക്കി. 
വെ​ള്ളി​യാ​ഴ്ച വൈ​കി​ട്ട് ദേ​ശീ​യപാ​ത​യി​ൽ വെ​ണ്ണ​ക്കാ​ടി​നും പ​ട​നി​ല​ത്തി​നും ഇ​ട​യി​ലാ​ണ് ക​വ​ർ​ച്ച ന​ട​ത്തി​യ​ത്. കൊ​ടു​വ​ള്ളി​യി​ൽ സ​ഹോ​ദ​ര​ന്റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള മി​ല്ലി​ൽനി​ന്ന്‌ ഒ​ന്നേ​കാ​ൽ ല​ക്ഷ​ത്തോ​ളം രൂ​പ​യു​മാ​യി പ​ട​നി​ല​ത്തേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന കി​ഴ​ക്കോ​ത്ത് കച്ചേ​രി​മു​ക്ക് തോ​ട്ടു​മൂ​ല​യി​ൽ റാ​ഷി​ദി​ന്റെ സ്‌​കൂ​ട്ട​റി​നെ പി​ന്തു​ട​ർ​ന്ന് ബു​ള്ള​റ്റ് ഇ​ടി​പ്പി​ക്കു​ക​യാ​യി​രു​ന്നു. സ്‌​കൂ​ട്ട​ർ മ​റി​യു​ന്ന​തി​നിടെ റാ​ഷി​ദി​ന്റെ ക​ഴു​ത്തി​ലു​ണ്ടാ​യി​രു​ന്ന ബാഗ് ബു​ള്ള​റ്റി​ന്റെ പി​ന്നി​ലു​ണ്ടാ​യി​രു​ന്ന​യാ​ൾ പി​ടി​ച്ചുപ​റി​ച്ചു. റാ​ഷി​ദ് നി​സ്സാ​ര പ​രിക്കു​ക​ളോ​ടെ ര​ക്ഷ​പ്പെ​ട്ടു.
പ്രധാന വാർത്തകൾ
 Top