19 March Tuesday

വെള്ളൂക്കര ജിഎൽപിയിൽ ‘ദേശാഭിമാനി എന്റെ പത്രം’ പദ്ധതിക്ക‌് തുടക്കം

വെബ് ഡെസ്‌ക്‌Updated: Thursday Feb 21, 2019
വടകര
തിരുവള്ളൂർ വെള്ളൂക്കര ജിഎൽപി സ‌്കൂളിൽ ദേശാഭിമാനി എന്റെ പത്രം പദ്ധതിക്ക‌് തുടക്കമായി. നവീൻ, നവനീത‌് എന്നിവർ ചേർന്ന‌് സ‌്കൂൾ ലീഡർ ഫാത്തിമ സഹറക്ക‌് പത്രം കൈകമാറി ഉദ‌്ഘാടനം ചെയ‌്തു. 
വെള്ളൂക്കരയിലെ പ്രവാസി മലയാളിക‌ളായ കോമത്ത‌് നാണു, നിരപ്പത്ത‌് ബാലചന്ദ്രൻ,  നിരപ്പത്ത‌് മീത്തൽ വിപിൻ കുമാർ എന്നിവർ ചേർന്നാണ‌് സ‌്കൂളിന‌് പത്രം സംഭാവന നൽകിയത‌്.  പ്രധാനാധ്യാപകൻ കുഞ്ഞബ‌്ദുള്ള, സി എം സത്യൻ, എം ടി അശോകൻ എന്നിവർ സംസാരിച്ചു.
 
പ്രധാന വാർത്തകൾ
 Top