നാദാപുരം
നിയമങ്ങൾ കാറ്റിൽ പറത്തി നടപ്പാതയിലെ അനധികൃത പാർക്കിങ് കാൽനടയാത്രക്കാരെ വലയ്ക്കുന്നു. പ്രധാന ടൗണുകളായ നാദാപുരത്തും കല്ലാച്ചിയിലുമാണ് വ്യാപകമായി വാഹനങ്ങൾ നടപ്പാതയിൽ നിർത്തിയിടുന്നത്. സംസ്ഥാന പാതയോട് ചേർന്ന നിരവധി കെട്ടിടങ്ങളിൽ പാർക്കിങ് സൗകര്യങ്ങൾ ഇല്ല. ഇവിടങ്ങളിലാണ് വാഹനങ്ങൾ നിർത്തിയിടുന്നത്.
സ്ത്രീകളും കുട്ടികളും വയോജനങ്ങളും സംസ്ഥാന പാതയിലൂടെ അപകട ഭീഷണിയിൽ യാത്ര ചെയ്യേണ്ട അവസ്ഥയാണ്. പൊതുമരാമത്ത് റോഡിൽ അനധികൃത നിർമാണം നടത്തിയാണ് വാഹനങ്ങൾ കയറ്റാൻ സൗകര്യമൊരുക്കുന്നത്. ബിൽഡിങ് നിർമാണത്തിന് പഞ്ചായത്തിൽ പ്ലാൻ സമർപ്പിക്കുമ്പോൾ പാർക്കിങ് ഏരിയ ഉൾപ്പെടെ വ്യക്തമാക്കണമെന്നാണ് ചട്ടമെങ്കിലും ഇതൊന്നും പാലിക്കപ്പെടാറില്ല. ഇത്തരം കൈയേറ്റങ്ങൾക്കെതിരെ പഞ്ചായത്ത് കർശന നടപടി സ്വീകരിക്കുന്നില്ലെന്ന് ആക്ഷേപമുണ്ട്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..