കുറ്റ്യാടി
കായക്കൊടി പഞ്ചായത്തിന്റെയും സ്റ്റാർസിന്റെയും ആഭിമുഖ്യത്തിൽ കർഷകർക്കുള്ള തേനീച്ച വളർത്തൽ പരിശീലനം ആരംഭിച്ചു. നബാഡ് സഹകരണത്തോടെ നടപ്പിലാക്കുന്ന ഉപജീവന സംരംഭകത്വ പദ്ധതിയുടെ ഭാഗമായാണ് തേനീച്ച വളർത്തൽ പരിശീലനം തുടങ്ങിയത്.
സാധാരണക്കാരായ ജനങ്ങൾക്ക് സ്ഥിരവരുമാനവും അവരെ പുതിയ സംരംഭകരാക്കി മാറ്റുകയും ചെയ്യുന്ന പദ്ധതിയാണ് നടക്കുന്നതെന്നും ഇതിന്റെ ഭാഗമായി 40 കർഷകർക്ക് തേനീച്ച കൂട് വിതരണം ചെയ്യുമെന്നും പ്രസിഡന്റ് പറഞ്ഞു. വന്യമൃഗശല്യം കാരണം ദുരിതം നേരിട്ടുകൊണ്ടിരിക്കുന്ന കാർഷികമേഖലക്ക് ആശ്വാസവും യുവജനങ്ങൾ നേരിട്ടുകൊണ്ടിരിക്കുന്ന തൊഴിലില്ലായ്മയ്ക്ക് പരിഹാരം കാണുകയുമാണ് പദ്ധതിയുടെ ലക്ഷ്യം. പരിശീലന പരിപാടി പഞ്ചായത്ത് പ്രസിഡന്റ് ഒ പി ഷിജിൽ ഉദ്ഘാടനം ചെയ്തു. ഫാ. ജോസ് പ്രകാശ് അധ്യക്ഷനായി. മുഹമ്മദ് അഷ്റഫ് ക്ലാസ്സെടുത്തു. വൈസ് പ്രസിഡന്റ് സജിഷ ഇടക്കുടി, ഭരണസമിതി അംഗങ്ങളായ ഉമ, സരിത മുരളി, റീജ മഞ്ചക്കൽ, കുമ്പളംകണ്ടി അമ്മദ്, എം ടി കുഞ്ഞബ്ദുള്ള, എൻ കെ അബ്ദുൽ ലത്തീഫ് എന്നിവർ സംസാരിച്ചു. റോബിൻ മാത്യു സ്വാഗതവും ഷോബിക്ക് നന്ദിയും പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..