18 May Wednesday

ഷീപാഡ് പദ്ധതി ഉദ്ഘാടനം

വെബ് ഡെസ്‌ക്‌Updated: Friday Jan 21, 2022

ഒള്ളൂർ ഗവ. യുപി സ്കൂളിൽ ഷീപാഡ് പദ്ധതി സുരേഷ് ബാബു ആലങ്കോട് ഉദ്ഘാടനംചെയ്യുന്നു

ബാലുശേരി
ബ്ലോക്ക് പഞ്ചായത്തിന്റെ സഹായത്തോടെ ഒള്ളൂർ ഗവ. യുപി സ്കൂളിൽ നടപ്പാക്കുന്ന ഷീപാഡ് പ്രോജക്ടിന്റെ ഉദ്ഘാടനം ബാലുശേരി ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ സുരേഷ്ബാബു ആലങ്കോട് നിർവഹിച്ചു. മിനി കരിയാറത്ത് അധ്യക്ഷയായി.
ബാലുശേരി ഐസിഡിഎസ് സിഡിപിഒ എൻ പി തസ്ലീന പദ്ധതി വിശദീകരിച്ചു. ഐസിഡിഎസ് സൂപ്പർവൈസർ ഹസീന, പിടിഎ ചെയർപേഴ്സൺ ടി കെ ജസ്ന, എംപിടിഎ ചെയർപേഴ്സൺ എം പി അബിത,  അങ്കണവാടി വർക്കർ ഗീത എന്നിവർ സംസാരിച്ചു. 
പദ്ധതിയുടെ ഭാഗമായി വിദ്യാലയത്തിൽ ഇൻസിനറേറ്റർ സ്ഥാപിക്കുകയും പെൺകുട്ടികൾക്ക് സാനിറ്ററി പാഡുകൾ ലഭ്യമാക്കുകയും ചെയ്തു. പ്രധാനാധ്യാപകൻ  കെ സത്യൻ  സ്വാഗതവും സ്കൂൾ ജാഗ്രതാ സമിതി കൺവീനർ സി കെ ബിജു  നന്ദിയും പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top