17 February Sunday

പ്രധാനമന്ത്രിക്ക‌് ഭരണഘടന അയച്ച‌് പ്രതിഷേധം

വെബ് ഡെസ്‌ക്‌Updated: Monday Jan 21, 2019
കോഴിക്കോട‌്
പ്രധാനമന്ത്രി നരേന്ദ്രമോഡി  കൊല്ലത്ത‌് നടത്തിയ വിവാദ പ്രസംഗത്തിനെതിരെ പ്രതിഷേധവുമായി ഡിവൈ‌എഫ‌്ഐ‌. ഭരണഘടനാവിരുദ്ധ പരാമർശങ്ങൾ നടത്തിയ പ്രധാനമന്ത്രിയ്ക്ക‌്  ഭരണഘടന അയച്ചുകൊടുത്താണ‌് പ്രതിഷേധിച്ചത‌്. 
ജില്ലാ കമ്മിറ്റി നേതൃത്വത്തിൽ കോഴിക്കോട് ഹെഡ് പോസ്റ്റ് ഓഫീസ് മാർച്ച‌ും നടത്തി. തുടർന്നാണ‌് ഭരണഘടന അയച്ചുകൊടുത്തത‌്. 
സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം വി വസീഫ് ഉദ‌്ഘാടനം ചെയ്തു. സംസ്ഥാന കമ്മറ്റി അംഗം പി ഷിജിത്ത് അധ്യക്ഷനായി. 
 ജില്ലാ ട്രഷറർ അഡ്വ. എൽ ജി ലിജീഷ് സ്വാഗതവും പിങ്കി പ്രമോദ് നന്ദിയും പറഞ്ഞു. ജില്ലാ കമ്മറ്റി അംഗങ്ങളായ എം വൈശാഖ്, വി പ്രശോഭ്, മാസിൻ റഹ്മാൻ, മുരളി എന്നിവർ നേതൃത്വം നൽകി.
 
പ്രധാന വാർത്തകൾ
 Top