21 February Thursday

ക്ലാസ്‌ ലൈബ്രറി പ്രഖ്യാപനവും ലൈബ്രേറിയൻമാരുടെ സംഗമവും ഇന്ന്‌

വെബ് ഡെസ്‌ക്‌Updated: Monday Jan 21, 2019

 

വടകര
പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിനു കരുത്തേകി മുഴുവൻ ക്ലാസ്‌ മുറികളിലും ലൈബ്രറി സജ്ജീകരിച്ച ആദ്യ വിദ്യാഭ്യാസ ജില്ലയായി വടകര. പ്രഖ്യാപനവും ക്ലാസ്‌ ലൈബ്രേറിയൻമാരുടെ സംഗമവും തിങ്കളാഴ്‌ച നടക്കും. രാവിലെ ഒമ്പതിന്‌ വടകര ടൗൺഹാളിൽ എംഎൽഎമാരായ സി കെ നാണു, ഇ കെ വിജയൻ, കെ ദാസൻ, പുരുഷൻ കടലുണ്ടി, പാറക്കൽ അബ്‌ദുള്ള എന്നിവർ ചേർന്ന്‌ പ്രഖ്യാപനം നടത്തും. മുനിസിപ്പൽ ചെയർമാൻ കെ ശ്രീധരൻ അധ്യക്ഷനാവും. 
ഏഴു സബ് ജില്ലകളിലായി 581 വിദ്യാലയങ്ങളിൽ ജനകീയ പങ്കാളിത്തത്തോടെയാണ്‌ പദ്ധതി നടപ്പാക്കിയത്‌. ഓരോ ക്ലാസ്‌ മുറികളിലും 150ൽ അധികം പുസ്‌തകങ്ങളും രണ്ട്‌ ലൈബ്രേറിയൻമാരെയും ആവശ്യമായ രജിസ്‌റ്ററുകളും പദ്ധതിയുടെ ഭാഗമായി സജ്ജീകരിച്ചു.  പരിപാടിയോടനുബന്ധിച്ച‌് ക്ലാസ്‌ ലൈബ്രറി ക്യാമ്പയിനിന്റെ ഭാഗമായി നടത്തിയ പ്രവർത്തനങ്ങളുടെ ഡിജിറ്റൽ ഡോക്യുമെന്റേഷനും നടക്കും.  തുടർന്ന്‌  പകൽ 11ന്‌ ‘എഴുത്തുകാരും കുട്ടികളും’ എന്ന വിഷയത്തിൽ നടക്കുന്ന സെമിനാറിൽ ശിഹാബുദ്ദീൻ പൊയ്‌ത്തുംകടവ്‌, ശിവദാസ്‌ പുറമേരി എന്നിവരും പകൽ രണ്ടിന്‌ ‘ആധുനിക കവിത’ എന്ന വിഷയത്തിൽ ഡോ. സോമൻ കടലൂരും ക്ലാസെടുക്കും. 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top