Deshabhimani

ചുമട്ടുതൊഴിലാളികൾ 5ന്‌ പണിമുടക്കും

വെബ് ഡെസ്ക്

Published on Nov 20, 2024, 02:02 AM | 0 min read

 

കോഴിക്കോട്‌ 
ഡിസംബർ അഞ്ചിന്റെ പണിമുടക്ക്‌ വിജയമാക്കാൻ ചുമട്ടുതൊഴിലാളി സംഘടനകളുടെ സംയുക്ത ജില്ലാ കൺവൻഷൻ തീരുമാനിച്ചു. ചുമട്ടുതൊഴിലാളി നിയമം ഭേദഗതി ചെയ്യുക, എൻഎഫ്‌എസ്‌എ ഗോഡൗണുകളിൽ കൂലി വർധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ്‌ പണിമുടക്ക്‌. ഗാന്ധിഗൃഹത്തിൽ ചേർന്ന കൺവൻഷൻ  സിഐടിയു ജില്ലാ സെക്രട്ടറി സഖാവ് സി നാസർ ഉദ്ഘാടനംചെയ്തു.  എംപി ജനാർദനൻ (ഐഎൻടിയുസി) അധ്യക്ഷനായി. പി ഭാസ്കരൻ, എഐടിയുസി ജില്ലാ സെക്രട്ടറി എസ്‌ രമേശൻ, എ ടി അബ്ദു, എസ്ടിയു ജില്ലാ പ്രസിഡന്റ്‌ എൻ മുഹമ്മദ് നദിർ, മൂസ പന്തീരാങ്കാവ്, സക്കീർ, പി പരമേശ്വരൻ എന്നിവർ സംസാരിച്ചു. ഹെഡ്‌ലോഡ്‌ ആൻഡ്‌ ജനറൽ വർക്കേഴ്‌സ്‌ യൂണിയൻ (സിഐടിയു) ജില്ലാ പ്രസിഡന്റ്‌ പി നിഖിൽ സ്വാഗതം പറഞ്ഞു.

 



deshabhimani section

Related News

0 comments
Sort by

Home