06 December Monday

മാലിന്യ സംസ്കരണം: 
പെരുമണ്ണ പുരസ്‌കാരം ഏറ്റുവാങ്ങി

വെബ് ഡെസ്‌ക്‌Updated: Wednesday Oct 20, 2021

മാലിന്യ സംസ്കരണ പ്രവർത്തനങ്ങളിൽ മാതൃകയായ പെരുമണ്ണ പഞ്ചായത്തിനുള്ള പുരസ്കാരം പ്രസിഡന്റ്‌ ഷാജി പുത്തലത്ത് ഏറ്റുവാങ്ങുന്നു

കോഴിക്കോട്‌

ജില്ലയിൽ ഖര മാലിന്യ സംസ്കരണ പ്രവർത്തനങ്ങളിൽ മാതൃകാ പ്രവർത്തനം നടത്തിയതിനുള്ള പുരസ്‌കാരം പെരുമണ്ണ  പഞ്ചായത്ത്‌ ഏറ്റുവാങ്ങി.  ഹരിതകേരളം മിഷൻ ജില്ലാ കോ ഓർഡിനേറ്റർ പ്രകാശ്, ജില്ലാ ശുചിത്വ മിഷൻ  കോ ഓർഡിനേറ്റർ അജീഷ്  എന്നിവരിൽ നിന്നും  പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഷാജി പുത്തലത്ത് പുരസ്‌കാരം ഏറ്റുവാങ്ങി.  പഞ്ചായത്ത്‌ ഹാളിലെ ചടങ്ങിൽ  ഹരിതകർമ സേനയെ ആദരിച്ചു.  37 ഹരിതകർമസേന അംഗങ്ങൾക്ക്‌  ഉപഹാരം നൽകി.  വൈസ് പ്രസിഡന്റ്‌ ഉഷ അധ്യക്ഷയായി.  സ്ഥിരം സമിതി  ചെയർമാൻമാരായ ദീപ,  പ്രേമദാസൻ,  പ്രദീഷ് എന്നിവർ സംസാരിച്ചു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top