08 December Wednesday

ഓഡിറ്റോറിയം തുറന്നു

വെബ് ഡെസ്‌ക്‌Updated: Wednesday Oct 20, 2021

ആവളയിൽ രവി അരീക്കൽ സ്മാരക ഓഡിറ്റോറിയം എൻ പി ബാബു 
ഉദ്ഘാടനംചെയ്യുന്നു

പേരാമ്പ്ര 

ആവളയിലെ കലാ–-സാമൂഹ്യ പ്രവർത്തകനും അധ്യാപകനുമായിരുന്ന അരീക്കൽ രവിയുടെ ഒന്നാം ചരമവാർഷികത്തിന്റെ ഭാഗമായി ആവള ബ്രദേഴ്സ്‌ കലാസമിതി തയ്യാറാക്കിയ രവി അരീക്കൽ സ്മാരക ഓഡിറ്റോറിയം ബ്ലോക്ക്‌ പഞ്ചായത്ത് പ്രസിഡന്റ് എൻ പി ബാബു ഉദ്ഘാടനംചെയ്തു. കലാസമിതിയിൽ ആരംഭിച്ച ലൈബ്രറിയുടെ  ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ഇ ടി രാധ നിർവഹിച്ചു. ജില്ലാ പഞ്ചായത്തംഗം  സി എം ബാബു ഫോട്ടോ അനാച്ഛാദനംചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ വി പി പ്രവിത, ബ്ലോക്ക്‌ പഞ്ചായത്തംഗം കെ അജിത, പഞ്ചായത്തംഗം എം എം രഘുനാഥ്‌, എം കുഞ്ഞമ്മത്, രഘുപുരം രാധ, വി കെ നാരായണൻ, ജിജോയ് ആവള, മമ്മു ഒലുപ്പിൽ തുടങ്ങിയവർ സംസാരിച്ചു. എം പി രവി അധ്യക്ഷനായി. നൗഷാദ് സ്വാഗതവും രജീഷ് കണ്ടോത്ത് നന്ദിയും പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top